ബെംഗളൂരു ഏകദിനം : ഓസ്‌ട്രേലിയക്ക് 21 റണ്‍സ് ജയം

187

ബെംഗളൂരു: ഓസ്‌ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് തോൽവി. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 335 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് നിശ്ചിത 50 ഓവറില്‍ 313 റണ്‍സെടുക്കാനെ കഴിഞ്ഞൊള്ളൂ. ഓസ്‌ട്രേലിയ 21 റണ്‍സിന് വിജയിച്ചു. സ്‌കോര്‍: ഓസ്‌ട്രേലിയ 334/5(50), ഇന്ത്യ: 313/8(50). ഓസ്‌ട്രേലിയയ്ക്കായി റിച്ചാര്‍ഡ്‌സന്‍ മൂന്നും കോള്‍ട്ടര്‍നീല്‍ രണ്ടും വിക്കറ്റു വീഴ്ത്തി.

ഇന്ത്യയ്ക്കായി അജിങ്ക്യ രഹാനെ (66 പന്തില്‍ 53), രോഹിത് ശര്‍മ (55 പന്തില്‍ 65), കേദാര്‍ ജാദവ് (69 പന്തില്‍ 67) എന്നിവര്‍ അര്‍ധസെഞ്ചുറി നേടി. ഹാര്‍ദിക് പാണ്ഡ്യ 40 പന്തില്‍ ഒരു ബൗണ്ടറിയും മൂന്നു സിക്‌സും ഉള്‍പ്പെടെ 41 റണ്‍സും, മനീഷ് പാണ്ഡെ 25 പന്തില്‍ മൂന്നു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 33 റണ്‍സുമെടുത്ത് പുറത്തായി.

NO COMMENTS