ഇന്ത്യ-ശ്രീലങ്ക ആദ്യ ടെസ്റ്റിന് ഇന്ന് തുടക്കം

204

ഗാലെ: ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിന് ഇന്ന് തുടക്കമാകും.
അനില്‍ കുംബ്ലെയെ ഒഴിവാക്കി രവിശാസ്ത്രിയെ മുഖ്യപരിശീലകനായി നിയമിച്ചശേഷം നടക്കുന്ന ആദ്യ പരമ്പരയാണിത്. ഏറെ പ്രതീക്ഷയോടെയാണ് വിരാട് കോഹ്ലിയും സംഘവും ആദ്യ ടെസ്റ്റിന് ഇറങ്ങുന്നത്. അതേസമയം സിംബാവെയ്ക്കെതിരായ പരമ്ബര വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ആതിഥേയരായ ശ്രീലങ്കയും. മൂന്ന് ടെസ്റ്റും അഞ്ച് ഏകദിനവും ഒരു ട്വന്റി 20 യും ഉള്‍പ്പെടുന്നതാണ് പരമ്പര. മികച്ച ഫോമിലാണ് വിരാട് കൊഹ്ലിയും സംഘവും. കരുത്തുറ്റ ബാറ്റിങ് ലൈനപ്പാണ് ടീം ഇന്ത്യയുടെ കൈമുതല്‍. എന്നാല്‍ ഓപ്പണര്‍ കെ.എല്‍. രാഹുല്‍ ആദ്യ ടെസ്റ്റില്‍ കളിക്കില്ല. വൈറല്‍ പനി ബാധിച്ചതാണ് രാഹുല്‍ കളിക്കാത്തതിന് കാരണം. രാഹുലിന്റെ അഭാവം ഇന്ത്യക്ക് നേരിയ തിരിച്ചടിയാകാനാണ് സാധ്യത. ശ്രീലങ്കയിലേക്ക് പുറപ്പെടുന്നതിനുമുമ്ബ് പരിക്ക് കാരണം ഓപ്പണര്‍ മുരളി വിജയിയും പുറത്തായിരുന്നു. ഒന്നാം ടെസ്റ്റില്‍ ശിഖര്‍ ധവാനും അഭിനവ് മുകുന്ദുമായിരിക്കും ഇന്നിങ്ങ്സ് ഓപ്പണ്‍ ചെയ്യുക. ഒരു ഇടവേളക്കുശേഷം രോഹിത് ശര്‍മ്മയും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.

NO COMMENTS