പൂനെ ടെസ്റ്റ്‌ : ഓസ്ട്രേലിയ ഒമ്പതിന്​ 256

213

പു​ണെ: ഇന്ത്യന്‍ മണ്ണിലെ ഒന്നാം ടെസ്റ്റിന്‍െറ ആദ്യദിനം ഓസ്ട്രേലിയ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍​ 256ന്​ പത്തി മടക്കി. നാല് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവും രണ്ട് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയുമാണ് കംഗാരുക്കളെ വീഴ്ത്തിയത്. അവസാന നിമിഷംവരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ഒസീസ്​ ഒാള്‍റൗണ്ടര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്(57 നോട്ടൗട്ട്) ആണ് ടീം സ്കോര്‍ 250 കടത്തിയത്. ഓസ്ട്രേലിയ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിന്‍െറ പുറത്താകല്‍ ആഘോഷിക്കുന്ന വിരാട് കോഹ്ലിയും ആര്‍.അശ്വിനും ടോസ് നേടിയ ഒാസീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഡേ​വി​ഡ്​ വാ​ര്‍​ണ​റുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 38 റണ്‍സെടുത്ത് മുന്നേറുകയായിരുന്ന വാര്‍ണറെ ഉമേഷ് യാദവാണ് പുറത്താക്കിയത്. മറ്റൊരു ഒാപണിങ് താരം മാ​റ്റ്​ റെ​ന്‍​ഷോ (68) മത്സരത്തിനിടെ പരിക്കേറ്റ് കളത്തില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. സ്റ്റീവന്‍ സ്മിത്തിനെ (27) അശ്വിനാണ് പുറത്താക്കിയത്. ഷോണ്‍ മാര്‍ഷ് (16), പീറ്റര്‍ ഹാന്‍ഡ്സ്കോമ്ബ്(22), മിച്ചല്‍ മാര്‍ഷ് (4), മാത്യൂ വെയ്ഡ്(8) എന്നിവര്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ പുറത്തായി.
ഭുവന്വേഷര്‍ കുമാറിന് പകരക്കാരനായി ജ​യ​ന്ത്​ യാ​ദ​വ് ഇന്ത്യയുടെ പതിനൊന്നംഗ ലിസ്റ്റില്‍ ഇടംപിടിച്ചു. ഐ.സി.സി റാങ്കിങ്ങിലെ ഒന്നും രണ്ടും സ്ഥാനക്കാരായ ആ​ര്‍.അ​ശ്വി​നും ര​വീ​ന്ദ്ര ജ​ദേ​ജയുമാണ് ഇന്ത്യന്‍ ബൗളിങ്ങിന് നേതൃത്വം നല്‍കുന്നത്. ന​ഥാ​ന്‍ ലി​യോ​ണ്‍, സ്​​റ്റീ​വ്​ ഒ ​കീ​ഫ് എന്നീ രണ്ടു സ്പിന്നര്‍മാരെ മാത്രമാണ് ആ​സ്​​ട്രേ​ലി​യ ടീമിലുള്‍പെടുത്തിയത്.

NO COMMENTS

LEAVE A REPLY