ശ്രീലങ്കയെ 5 വിക്കറ്റിന് തകര്‍ത്ത് ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കി

181

അവസാന ഏകദിനത്തില്‍ ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഓസ്ട്രേലിയ 4-1 ന് പരമ്പര സ്വന്തമാക്കി. ശ്രീലങ്ക ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം 43 ഓവറില്‍ ഓസ്ട്രേലിയ മറികടന്നു. ഡേവിഡ് വാര്‍ണറുടെ സെഞ്ച്വറിയാണ് ഓസീസ് ജയം അനായാസമാക്കിയത്. 126 പന്തുകള്‍ നേരിട്ട വാര്‍ണര്‍ ഒമ്ബത് ഫോറുകളുടെ അകമ്ബടിയോടെയാണ് കരിയറിലെ ആറാം സെഞ്ച്വറി നേടിയത്. സ്കോര്‍: 199-5 (50 ഓവര്‍), 195-5 (43 ഓവര്‍).
25 റണ്‍സ് നേടുന്നതിനിടെ ഓപ്പണറായ മാത്യു വെയ്ഡിന്റെയും (3), ഉസ്മാന്‍ ഖവാജയുടെയും (6) വിക്കറ്റുകള്‍ നഷ്ടമായ ഓസ്ട്രേലിയയെ മൂന്നാം വിക്കറ്റില്‍ ഒത്തുച്ചേര്‍ന്ന ജോര്‍ജ് ബെയ്ലി (44) വാര്‍ണര്‍ സഖ്യമാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നത്.മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 132 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
സ്കോര്‍ 157 ല്‍ നില്‍ക്കെ ബെയ്ലിയുടെ വിക്കറ്റ് നഷ്ടമായെങ്കിലും ട്രാവീസ് ഹെഡിനെ (13) കൂട്ടുപിടിച്ച്‌ വാര്‍ണര്‍ ഓസീസിനെ വിജയത്തിനോട് അടുപ്പിച്ചു. സ്കോര്‍ 189 ല്‍ നില്‍ക്കെ അഞ്ചാമനായി വാര്‍ണര്‍ പുറത്താകുമ്ബോഴേക്കും ഓസീസ് വിജയം ഉറപ്പിച്ചിരുന്നു.
ശ്രീലങ്കന്‍ ബൗളര്‍മാരില്‍ ദില്‍രുവാന്‍ പെരേര മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ധനഞ്ജയ ഡി സില്‍വ രണ്ട് വിക്കറ്റ് നേടി.