ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി ട്വന്റി പരമ്പരയിലെ അവസാന മത്സരം ഇന്ന് ബംഗളൂരുവില്‍

279

ബംഗളൂരു : ഇന്ത്യ ഇംഗ്ലണ്ട് ട്വന്റി ട്വന്റി പരമ്ബരയിലെ അവസാന മത്സരം ഇന്ന് ബംഗളൂരുവില്‍ നടക്കും. ഓരോ മത്സരം വീതം വിജയിച്ച ഇരു ടീമുകള്‍ക്കും ഇന്നത്തെ മത്സരം നിര്‍ണ്ണായകമാണ്. റണ്ണൊഴുകുന്ന ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇരു ടീമുകള്‍ക്കും തുല്യ സാധ്യതയാണ് ഉള്ളത്. വൈകീട്ട് ഏഴുമണിയ്ക്കാണ് മല്‍സരം. ട്വന്റി20 പരമ്ബര ഇന്ത്യ കൈവിട്ടു എന്ന് തോന്നിപ്പിച്ച വേളയിലാണ് നാഗ്പൂരില്‍ ജസ്പ്രീത് ബൂംറ രക്ഷകനായി അവതരിക്കുന്നത്. അവസാന ഓവറില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തിയ ഇന്ത്യ പരമ്ബരയില്‍ സമനിലയില്‍ പിടിക്കുകയായിരുന്നു. ബാറ്റ്സ്മാന്‍മാരെ അനുകൂലമായുള്ള പിച്ചാണ് ചിന്നസ്വാമി സ്റ്റേഡിയത്തിലേത്. അതുകൊണ്ട് തന്നെ ആര്‍ക്കാണ് മുന്‍തൂക്കമെന്നത് പ്രവചിക്കാനാകില്ല.

കാണ്‍പൂരിലും, നാഗ്പൂരിലും ഇന്ത്യന്‍ ബാറ്റിങ്ങ് നിര നിരാശാജനകമായ പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ ഓവറുകളില്‍ മികച്ച തുടക്കം ലഭിക്കാത്തതാണ് ഇന്ത്യയെ കുഴക്കിയത്. ബാറ്റിങ്ങ് നിര ഫോമിലേക്ക് ഉയര്‍ന്നാല്‍ മാത്രമെ കോഹ്ലിക്കും സംഘത്തിനും വിജയം നേടാനാകൂ. അതേസമയം ബൗളര്‍മാരുടെ മികവിലാണ് ഇംഗ്ലണ്ട് പ്രതീക്ഷ വക്കുന്നത്. ബെന്‍സ്റ്റോക്ക്സും ക്രിസ് ജോര്‍ദനും തങ്ങളുടെ മികവ് തുടര്‍ന്നാല്‍ ഇംഗ്ലണ്ട് വിജയക്കൊടി പാറിക്കും. ബാറ്റിംഗില്‍ ജേസന്‍ റോയിയും സാം ബില്ലിങ്ങ്സും ഫോമിലാണ് എന്നതും ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ക്ക് കരുത്ത് പകരുന്നു.

NO COMMENTS

LEAVE A REPLY