ഓസ്ട്രേലിയയില്‍ നടന്ന ഏകദിന ടൂര്‍ണ്ണമെന്റില്‍ ഇന്ത്യ എക്ക് കിരീടം

215

ഓസ്ട്രേലിയ: ഓസ്ട്രേലിയയില്‍ നടന്ന ഏകദിന ടൂര്‍ണ്ണമെന്റില്‍ ഇന്ത്യ എക്ക് കിരീടം. ഫൈനലില്‍ ഓസ്ട്രേലിയന്‍ എയെ 57 റണ്‍സിന് തോല്‍പിച്ചാണ് ഇന്ത്യയുടെ ചുണക്കുട്ടികള്‍ കിരീടം നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 267 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടിയായി ബാറ്റേന്തിയ ഓസ്ട്രേലിയ എ 209 റണ്‍സിന് പുറത്താകുകയായിരുന്നു. നാല് വിക്കറ്റ് വീഴത്തിയ ചാഹലും 95 റണ്‍സ് നേടിയ മന്‍ദീപ് സിംഗും ആണ് ഇന്ത്യ എയുടെ വിജയശില്‍പികള്‍.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ എ നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 266 റണ്‍സ് നേടിയത്. 95 റണ്‍സെടുത്ത ഓപ്പണര്‍ മന്‍ദീപ് സിംഗിനെ കൂടാതെ 61 റണ്‍സെടുത്ത നായകന്‍ മനീഷ് പാണ്ഡെയുമാണ് ഇന്ത്യ എയെ ഭദ്രമായ സ്ഥിതിയിലെത്തിച്ചത്.

NO COMMENTS

LEAVE A REPLY