ഇന്ത്യക്കെതിരായ ആദ്യ ട്വന്റി-20യില്‍ ഇംഗ്ലണ്ടിന് 148 റണ്‍സ് വിജയലക്ഷ്യം

220

കാണ്‍പുര്‍: ഇന്ത്യക്കെതിരായ ആദ്യ ട്വന്റി-20 ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന് 148 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ആദ്യം ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്റെ തീരുമാനം ശരിവെക്കും വിധമായിരുന്നു ഇന്ത്യന്‍ ബാറ്റിങ്. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 147 റണ്‍സെടുത്തത്. രണ്ടാമത് ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ട് ഏഴു ഓവര്‍ പിന്നിട്ടപ്പോള്‍ നിലവില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സ് എന്ന നിലയിലാണ്. യുവേന്ദ്ര ചഹലും ആശിഷ് നെഹ്റയുമാണ് ഓരോ വിക്കറ്റ് നേടിയത്. എംഎസ് ധോണി (36*), സുരേഷ് റെയ്ന (34), ക്യാപ്റ്റന്‍ വിരാട് കോലി (29) എന്നിവരുടെ മികവിലാണ് ഇന്ത്യന്‍ സ്കോര്‍ 147 ലെത്തിയത്. ഓപ്പണറായി വിരാട് കോലിക്കൊപ്പമെത്തിയ കെ.എല്‍ രാഹുല്‍ എട്ടും യുവരാജ് സിങ് 12 ഉം റണ്‍സെടുത്ത് പുറത്തായി. മൊയീന്‍ അലി രണ്ടും മില്‍സ്, ജോര്‍ദാന്‍, പ്ലങ്കറ്റ്, സ്റ്റോക്സ്, എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ട്വന്റി-20 പരമ്ബരയില്‍ മൂന്നു മത്സരങ്ങളാണുള്ളത്. നേരത്തെ നടന്ന ടെസ്റ്റ് ഏകദിന പരമ്ബര വിജയത്തിനു ശേഷം പുതിയ ക്യാപ്റ്റ്ന്‍ വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ആദ്യ ട്വന്റി-20 പരമ്ബരയാണിത്. മൂന്നു മത്സരമാണ് പരമ്ബരയിലുള്ളത്.

NO COMMENTS

LEAVE A REPLY