ഇംഗ്ലണ്ടിന് ജയിക്കാന്‍ 382 റണ്‍സ് വിജയലക്ഷ്യം

250

കട്ടക്ക്: ബാറ്റിങ് തകര്‍ച്ചയോടെ തുടങ്ങിയ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍. നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ നേടിയത് 381 റണ്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് അഞ്ച് ഓവര്‍ പിന്നിട്ടപ്പോള്‍ മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത്. ഓപ്പണര്‍മാരായ ലോകേഷ് രാഹുല്‍ (5), ശിഖര്‍ ധവാന്‍ (11), ക്യാപ്റ്റന്‍ വിരാട് കോഹ്ലി എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് തുടക്കത്തിലേ നഷ്ടമായതാണ് തിരിച്ചടിയായത്. എന്നാല്‍ പിന്നിട് ക്രീസിലെത്തലിയ യുവരാജ് ധോണി കൂട്ടുകെട്ടാണ് ഇന്ത്യയെ പൊരുതാനുള്ള സ്കോറിലെത്തലിച്ചത്. കരിയറിലെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ നേടിയ യുവരാജ് 127 പന്തില്‍ 150 റണ്‍സ് നേടി പുറത്തായി. 21 ബൗണ്ടറികളടക്കം മൂന്നു സിക്സും അടങ്ങുന്നതായിരുന്നു യുവിയുടെ ഇന്നിങ്ങ്സ്.

ഒന്പത് ഫോറിന്‍റെയും മൂന്ന് സിക്സിന്‍റെയും അകന്പടിയോടെയായിരുന്നു ധോണിയുടെ സെഞ്ച്വറി തിളക്കം. 122 പന്തില്‍ 134 റണ്‍സ് സ്വന്തമാക്കിയാണ് ധോണി പുറത്തായത്. നാലാം വിക്കറ്റില്‍ ഒന്നിച്ച ധോണി യുവി സഖ്യം 256 റണ്‍സാണ് ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്. ഇംണ്ടിനെതിരായ നാലാം വിക്കറ്റിലെ ഏറ്റവും ഉര്‍ന്ന സ്കോര്‍ കൂടിയാണിത്.
കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ കേദര്‍ ജാദവിന് 22 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. ജാദവിന് തുണയായി എത്തിയ ഹര്‍ദിക് പാണ്ഡ്യ 19 റണ്‍സും നേടി ജാദവിന് പിന്തുണ നല്‍കി. ഇന്ത്യയുടെ നാല് വിക്കറ്റുകള്‍ പിഴുതെറിഞ്ഞത് ക്രിസ് വോക്സാണ് ഇംണ്ട് ബൗളിങ് നിരയില്‍ പ്രഹരത്തിന് തുടക്കം കുറിച്ചത്. രണ്ടു വിക്കറ്റുകള്‍ സ്വന്തമാക്കി പ്ലങ്കെറ്റും ഇംണ്ട് ബൗളിങ് നിരക്ക് കരുത്ത് പകര്‍ന്നു. യുവരാജ് ധോണി സഖ്യമാണ് ഇന്ത്യയെ കരകയറ്റിയത. 16 ഓവറുകള്‍ പിന്നിടുന്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സെന്ന നിലയില്‍ നിന്നാണ് യുവിയും ധോണിയും പൊരുതാനുള്ള സ്കോറില്‍ ഇന്ത്യയെ എത്തിച്ചത്.
ഇരു ടീമുകളിലും മാറ്റം വരുത്തിയാണ് ഇറങ്ങിയിരിക്കുന്നത്. ഇന്ത്യന്‍ ടീമില്‍ ഉമേഷ് യാദവിന് പകരം ഭുവനേശ്വര്‍ കുമാറിനെ ടീമിലെത്തിച്ചപ്പോള്‍ ഇംഗ്ലണ്ട് നിരയില്‍ ആദില്‍ റഷീദിന് പകരം ലിയാം പ്ലാങ്കറ്റിനെ എത്തിച്ചു.

NO COMMENTS

LEAVE A REPLY