ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു

184

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു. ഏറെ നാളുകള്‍ക്ക് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ ഗൗതം ഗംഭീറിനെ ഒഴിവാക്കി ഭുവനേശ്വര്‍ കുമാറിനെ ടീമില്‍ ഉള്‍പ്പെടുത്തി. ഓപ്പണര്‍ രാഹുലിനെ ടീമില്‍ നിലനിര്‍ത്തിയപ്പോള്‍ പരിക്ക് മാറി രജ്ഞി കളിക്കുന്ന ശിഖര്‍ ധവാനെ ടീമിലേക്ക് പരിഗണിച്ചില്ല. കരുണ്‍ നായര്‍, ഹാര്‍ദ്ദിക്ക് പാണ്ഡ്യ, ജയന്ത് യാദവ് എന്നിവരെ ടീമില്‍ നിലനിര്‍ത്തി. രണ്ട് വര്‍ഷത്തിന് ശേഷമായിരുന്നു ടീം ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഗംഭീര്‍ കാഴ്വച്ചത്. 29 റണ്‍സ് മാത്രമായിരുന്നു ഗംഭീറിന്‍റെ സംഭാവന. എന്നാല്‍ രജ്ഞിയില്‍ മുംബൈയ്ക്കെതിരെ ഫിറ്റ്നസ് തെളിയിച്ച പ്രകടനമാണ് ഭുവനേശ്വറിനെ ടീമിലെത്തിച്ചത്.

ഇന്ത്യന്‍ ടീം:
വിരാട് കോഹ്ലി (ക്യാപ്റ്റന്‍), അജയ്ക്യ രഹാന, മുരളി വിജയ്, ചേതേശ്വര്‍ പൂജാര, കരുണ്‍ നായര്‍, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, രവിന്ദ്ര ജഡേജ. ജയന്ത് യാദവ്, അമിത് മിശ്ര, മുഹമ്മദ് ഷമ്മി, ഉമേഷ് യാദവ്, ഇശാന്ത് ശര്‍മ്മ, ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദ്ദിക് പാണ്ഡ്യ.