ദക്ഷണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് ബാറ്റിങ് തകര്‍ച്ച

194

ഹൊബാര്‍ട്ട്: ദക്ഷണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് ബാറ്റിങ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയയക്ക് ടീം സ്കോറില്‍ 17 റണ്‍സെടുക്കുന്നതിനിടെ തന്നെ അവര്‍ക്ക് അഞ്ച് മുന്‍നിര ബാറ്റ്സ്മാന്‍മാരെ നഷ്ടമായി.
അഞ്ചിന് 21 നിലയിലാണവര്‍. 14 റണ്‍സുമായി ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും രണ്ടു റണ്‍സുമായി പീറ്റര്‍ നെവിലുമാണ് ഇപ്പോള്‍ ക്രീസില്‍. ഓസീസ് സ്കോര്‍ രണ്ടില്‍ നില്‍ക്കെ ഒരു റണ്‍ നേടിയ ഓപ്പണര്‍ വാര്‍ണറിനെ ഫിലാന്‍ഡറും ഒരു റണ്‍ നേടിയ മറ്റൊരു ഓപ്പണര്‍ ജോ ബേണ്‍സിനെ എബട്ടും പുറത്താക്കി. മൂന്നാമനായിറങ്ങിയ ഉസ്മാന്‍ ഖവാജയേയും (4) നാലാമനായിറങ്ങിയ ആഡം വോജസിനെയും (0) പുറത്താക്കി ഫിലാന്‍ഡര്‍ വിക്കറ്റ് നേട്ടം മൂന്നാക്കി. അഞ്ചാമനായെത്തിയ അരങ്ങേറ്റക്കാരന്‍ കാലം ഫെര്‍ഗൂസണിനെ (2) പരിക്കേറ്റ ഫിലാന്‍ഡര്‍ക്ക് പകരം ഫില്‍ഡിങ്ങിനിറങ്ങിയ ഡെയ്ന്‍ വില്ലാസിന്റെ നേരിട്ടുള്ള ഉജ്വലമായൊരു ത്രോയില്‍ റണ്‍ഔട്ടായി. ദക്ഷണാഫ്രിക്കന്‍ ബൗളര്‍മാരില്‍ ഫിലാന്‍ഡര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ എബട്ട് ഒരു വിക്കറ്റ് നേടി. മൂന്ന് ടെസ്റ്റുകളുടെ പരമ്ബരയില്‍ ദക്ഷണാഫ്രിക്ക 1-0 ന് മുന്നിലാണ്.