കാസറകോട് സ്വരാജ് രക്ഷാ മാർച്ച് ഡിസംബർ 27 ന്

157

കാസറകോട് : പിറന്ന മണ്ണിനെ വെട്ടി മുറിക്കുന്ന കാടൻ നിയമത്തിനെതിരെ ദേശീയപതായിൽ പതിനായിരങ്ങൾ അണിനിരക്കുന്ന ജനകീയ പ്രതിഷേധം ഡിസംബർ 27 വെള്ളിയാഴ്ച വൈകുന്നേരം 4.30 ന്

ജനാധിപത്യരാജ്യത്തിൽ പൗരന് അന്തസ്സും വ്യക്തിത്വവും സ്വാതന്ത്ര്യവും നിലനിർത്താൻ ഒരു വ്യക്തിക്ക് അഭിപ്രാ യസ്വാതന്ത്ര്യം, സംഘടനാ പ്രവർത്തനങ്ങൾക്കുള്ള സ്വാതന്ത്ര്യം, രാജ്യത്തിനകത്തുള്ള സഞ്ചാരസ്വാതന്ത്ര്യം, തൊഴിൽ സ്വാതന്ത്ര്യം ജീവിക്കുന്നതിനും സമ്പാദിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം പോലെ തന്നെ രാജ്യത്തിനകത്ത് എവിടെയും താമസിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്കുമുണ്ടെന്നും ആ സ്വാതന്ത്ര്യം അപഹരിക്കുവാൻ ആരെയും അനുവദി ക്കില്ലെന്നും ഭാരതം നമ്മുടെ രാജ്യമാണെന്നും നമ്മുടെ രാജ്യം നമ്മുടെ ജന്മാവകാശമാണെന്നും പ്രതിഷേധക്കാർ അവകാശപ്പെടുന്നു.

മാർച്ചിൽ സാധാരണക്കാർ, പൊതുപ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ, രാഷ്ട്രീയം -സാമൂഹ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ, മത നേതാക്കൾ, വിദ്യാർത്ഥികൾ, സാംസ്‌കാരിക നായകന്മാർ കൂടാതെ മുപ്പതോളം ക്ലബ്ബുകളും, അണിനിരക്കുന്നു

കാസറകോട് കൈകമ്പ മുതൽ ഉപ്പള വരെയാണ് ജനകീയ പ്രതിഷേധ മാർച് സംഘടിപ്പിക്കുന്നത് .

NO COMMENTS