കോഴിക്കോട് സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം; പേരാമ്പ്രയില്‍ ഹര്‍ത്താല്‍

193

കോഴിക്കോട്: പേരാമ്പ്ര പാലേരിയില്‍ വീണ്ടും സി.പി.എം ആര്‍.എസ്.എസ് സംഘര്‍ഷം. പുലര്‍ച്ചെ സി.പി.എം പാലേരി ലോക്കല്‍കമ്മറ്റി ഓഫീസിന് നേരെ ബോംബേറുണ്ടായി. ഓഫീസിന്റെ വാതിലുകള്‍ ബോംബേറില്‍ തകര്‍ന്നു. ഇന്നലെ രാത്രി പാലേരി ലോക്കല്‍ സെക്രട്ടറിയുടെ വീടിനെ നേരെയും ആക്രമണമുണ്ടായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം പ്രവര്‍ത്തകര്‍ പേരാമ്പ്രയില്‍ ഹ‍ര്‍ത്താല്‍ ആചരിക്കുകയാണ്. രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറ് മണിവരെയാണ് ഹര്‍ത്താല്‍

NO COMMENTS

LEAVE A REPLY