നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മരണം – മു​ഴു​വ​ന്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ​യും ന​ട​പ​ടി വേണം – സി​പി​എം. പാ​ര്‍​ട്ടി ഇ​ടു​ക്കി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ.​ജ​യ​ചന്ദ്രൻ

110

ഇ​ടു​ക്കി: നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണ​ത്തി​ല്‍ കു​റ്റ​ക്കാ​രാ​യ മു​ഴു​വ​ന്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ​യും ന​ട​പ​ടി വേ​ണ​മെ​ന്ന് സി​പി​എം. പാ​ര്‍​ട്ടി ഇ​ടു​ക്കി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ.​ജ​യ​ച​ന്ദ്ര​നാ​ണ് ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച്‌ രം​ഗ​ത്തെ​ത്തി​യ​ത്.

കേ​സി​ല്‍ ഇ​ടു​ക്കി എ​സ്പി​ക്കു​ള്ള പ​ങ്കും അ​ന്വേ​ഷി​ക്ക​ണം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രെ​യും സം​ര​ക്ഷി​ക്കാ​നോ വെ​ള്ള​പൂ​ശാ​നോ സി​പി​എം ശ്ര​മി​ക്കി​ല്ല- ജ​യ​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു. നേ​ര​ത്തെ, ജി​ല്ല​യി​ല്‍ നി​ന്നു​ള്ള വൈ​ദ്യു​തി മ​ന്ത്രി എം.​എം.​മ​ണി​യും എ​സ്പി​യെ ത​ള്ളി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.​

സം​ഭ​വ​ത്തി​ല്‍ ജി​ല്ല​യി​ലെ പ്രാ​ദേ​ശി​ക കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്ക് പ​ങ്കു​ണ്ടെ​ന്ന മ​ന്ത്രി മ​ണി​യു​ടെ വി​മ​ര്‍​ശ​ന​വും ജ​യ​ച​ന്ദ്ര​ന്‍ ആ​വ​ര്‍​ത്തി​ച്ചു. അ​തി​നി​ടെ, ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ല്‍ താ​ഴെ​ത്ത​ട്ടി​ലു​ള്ള ഒ​രു വി​ഭാ​ഗം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​മ​ര്‍​ഷം മ​റ​നീ​ക്കി പു​റ​ത്ത് വ​ന്നു.

കേ​സു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യ്ക്ക​ട​ക്കം പ​രാ​തി ന​ല്‍​കു​മെ​ന്നും സേ​ന​യി​ലെ ഒ​രു വി​ഭാ​ഗം അ​റി​യി​ച്ച​താ​യാ​ണ് വി​വ​രം.

NO COMMENTS