സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

225

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്നുചേരും. കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടണമെന്ന നിര്‍ദ്ദേശം സെക്രട്ടറിയേറ്റ് യോഗത്തില്‍ ഉയരും. ഹൈക്കോടതിയില്‍ നിലവിലുള്ള കേസില്‍ വിധി വരുംവരെ കാത്തിരിക്കണമോ എന്ന കാര്യവും സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും.

NO COMMENTS