കോവിഡ്-19: പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ കൂടുതൽ ഐ.എ.എസ് ഉദ്യോഗസ്ഥരെ ക്രമീകരിച്ചു

103

കോവിഡ്-19 വ്യാപനം തടയാൻ വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്ക് സഹായം നൽകാൻ കൂടുതൽ ഐ. എ. എസ് ഉദ്യോഗസ്ഥരെ ക്രമീകരിച്ച് ഉത്തരവായി. എല്ലാ അന്തർസംസ്ഥാന സാധനലഭ്യതയ്ക്കും ചരക്കുനീക്കത്തിനും പൊതുഭരണ-ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലിന് ഫിനാൻസ് (എക്സ്പെൻഡിച്ചർ) സെക്രട്ടറി സഞ്ജയ് എം. കൗൾ സഹായം നൽകും.

കൊറോണാ വ്യാപനം തടയാനുള്ള കാസർകോട് ജില്ലാ ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾക്ക് കാസർകോട് എത്തി മേൽനോട്ടം വഹിക്കാൻ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി അൽകേഷ് ശർമയ്ക്ക് ചുമതല നൽകി.
റവന്യൂ-ദുരന്ത നിവാരണ പ്രിൻസിപ്പൽ സെക്രട്ടറി ഡോ: വി. വേണുവിന്റെ പ്രവർത്തനങ്ങൾക്ക് ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് ഡയറക്ടർ യു.വി. ജോസ് സഹായിക്കും.

അവശ്യവസ്തുക്കളുടെയും പച്ചക്കറികളുടെയും ലഭ്യത ഉറപ്പാക്കുന്നതിൽ ഭക്ഷ്യ-സിവൽ സപ്ലൈസ് സെക്രട്ടറി പി. വേണുഗോപാലിന് എം.ജി.എൻ.ആർ.ഇ.ജി.എസ് മിഷൻ ഡയറക്ടർ ഡോ: ദിവ്യ എസ്.അയ്യർ പിന്തുണ നൽകും.
അതിഥി തൊഴിലാളികളുടെ ക്ഷേമം, താമസം എന്നീ വിഷയങ്ങളിൽ ലേബർ കമ്മീഷണർ പ്രണബ് ജ്യോതിനാഥിന് കെ. ബിജു സഹായങ്ങൾ നൽകുമെന്നും ഉത്തരവിൽ പറയുന്നു.

വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാനായി ചീഫ് സെക്രട്ടറിയുടെ അനുമതിയില്ലാതെ ഒരു വകുപ്പു സെക്രട്ടറിയും കോവിഡ്-19 സംബന്ധിച്ച വിഷയങ്ങളിൽ ഉത്തരവുകളോ നിർദേശങ്ങളോ പുറത്തിറക്കരുതെന്നും ചീഫ് സെക്രട്ടറി നിർദേശിച്ചിട്ടുണ്ട്.

NO COMMENTS