കോഴിക്കോട് ഡൗണ്‍ ടൗണ്‍ റസ്റ്റോറന്‍റ തല്ലി തകര്‍ത്ത കേസില്‍ പ്രതികളെ വെറുതെവിട്ടു

203

കോഴിക്കോട്: കോഴിക്കോട് ഡൗണ്‍ ടൗണ്‍ റസ്റ്റോറന്‍റ തല്ലി തകര്‍ത്ത കേസില്‍ പ്രതികളെ വെറുതെവിട്ടു. യുവമോര്‍ച്ച പ്രവര്‍ത്തകരായ 8 പ്രതികളെയാണ് തെളിവുകളൂടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടത്. ചുബന സമരം അടക്കമുള്ള പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ച അക്രമണമായിരുന്നു ഇത്. 2014 ഒക്ടോബര്‍ 23നാണ് പിടി ഉഷ റോഡിലുള്ള ഡൗണ്‍ ടൗണ്‍ റസ്റ്റോറന്‍റ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തത്. ഹോട്ടലിന്‍റെ പാര്‍ക്കിംഗ് ഏരിയായില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന ചാനല്‍ വാര്‍ത്തയക്ക് പിന്നാലെയായിരുന്നു ആക്രമണം. റസ്റ്റോറന്‍റിലെ സാധനസാമഗ്രികള്‍ നശിപ്പിച്ച വകയില്‍ രണ്ടര ലക്ഷം രൂപയുടെ നഷ്ടം വന്നെന്ന് ഉടമ പരാതിപ്പെട്ടതിന്‍റെ പേരില്‍ യുവമോര്‍ച്ച പ്രസിഡന്‍റ പ്രകാശ് ബാബു അടക്കം എട്ട് പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തിരുന്നത്.
എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇവരെ വെറുതെ വിട്ടു.