മൂന്നു ലഷ്കര്‍ ഭീകരര്‍ക്ക് വധശിക്ഷ

229

കൊല്‍ക്കത്ത • മൂന്നു ലക്ഷ്കറെ തയിബ ഭീകരര്‍ക്ക് വധശിക്ഷ വിധിച്ചു. ബംഗാളിലെ ബോണ്‍ഗാവ് കോടതിയുടേതാണ് വിധി. മുഹമ്മദ് യൂനസ്, മൂഹമ്മദ് അബ്‍ദുല്ല, മുഹമ്മദ് മുസാഫര്‍ അഹമ്മദ് എന്നിവരെയാണ് തൂക്കിലേറ്റാന്‍ കോടതി ഉത്തരവിട്ടത്. രാജ്യത്തിന്റെ പലഭാഗങ്ങളില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടതിനും ആയുധങ്ങള്‍ സൂക്ഷിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. യൂനസും അബ്ദുല്ലയും പാക്കിസ്ഥാനിലെ കറാച്ചി സ്വദേശികളാണ്. മുസാഫര്‍ അഹമ്മദ് ജമ്മു കശ്മീരിലെ അനന്ത്നാഗ് സ്വദേശിയും. ഇവര്‍ കുറ്റക്കാരാണെന്ന് ഈ മാസം 19ന് കോടതി കണ്ടെത്തിയിരുന്നു.

NO COMMENTS

LEAVE A REPLY