പോലീസ് സ്റ്റേഷനില്‍ വെടിയുതിര്‍ത്ത ‘തോക്ക് സ്വാമിയെ’ കോടതി വെറുതെ വിട്ടു

206

പറവൂര്‍ : പോലീസ് സ്റ്റേഷനില്‍ ആത്മഹത്യ ഭീഷണി മുഴക്കി വെടിയുതിര്‍ത്ത ‘തോക്ക് സ്വാമിയെ’ കോടതി വെറുതെ വിട്ടു. തോക്ക് സ്വാമി എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനാന്ദയെയാണ് തെളിവിന്റെ അഭാവത്തില്‍ പറവൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടത്. അതേസമയം മതസ്പര്‍ദ്ധ വളര്‍ത്തിയന്ന കേസില്‍ അറസറ്റിലായി റിമാന്‍ഡില്‍ കഴിയുന്നതിനാല്‍ ഹിമവല്‍ ഭദ്രാനന്ദ വിധി കേള്‍ക്കാന്‍ കോടതയില്‍ എത്തിയിരുന്നില്ല. 2008 മെയ് 17 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അശോകപുരം മനക്കപ്പടിയിലെ വാടക വീട്ടില്‍ തോക്ക് ചൂണ്ടി ആത്മഹത്യ ഭീക്ഷണി മുഴക്കിയതിനെ തുടര്‍ന്ന് സ്വാമിയെ അനുനയിപ്പിക്കാന്‍ പോലീസ് ആലുവ സ്റ്റേഷനില്‍ കൊണ്ടുവന്നു.

NO COMMENTS

LEAVE A REPLY