വോട്ടെണ്ണൽ ഉടൻ – ഉ​ച്ച​യോ​ടെ മു​ഴു​വ​ന്‍ ഫ​ല​ങ്ങ​ളും അ​റി​യാം. – ആ​ദ്യം എ​ണ്ണു​ക തപാൽ വോട്ടുകൾ

56

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പിന്റെ വോട്ടെണ്ണൽ രാ​വി​ലെ എ​ട്ടി​ന്​​​ തു​ട​ങ്ങും. ഉ​ട​ന്‍ ഫ​ല​സൂ​ച​ന​ക​ളും ല​ഭ്യ​മാ​കും. ഉ​ച്ച​യോ​ടെ മു​ഴു​വ​ന്‍ ഫ​ല​ങ്ങ​ളും അ​റി​യാം. വോട്ടെണ്ണ​ന്​ എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യ​താ​യി തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്‍ അ​റി​യി​ച്ചു.

ജി​ല്ല​ക​ളി​ലെ കൗ​ണ്ടി​ങ്​ കേ​ന്ദ്ര​ങ്ങ​ള്‍: തി​രു​വ​ന​ന്ത​പു​രം- 16, കൊ​ല്ലം- 16, പ​ത്ത​നം​തി​ട്ട- 12, ആ​ല​പ്പു​ഴ- 18, കോ​ട്ട​യം- 17, ഇ​ടു​ക്കി- 10, എ​റ​ണാ​കു​ളം- 28, തൃ​ശൂ​ര്‍- 24, പാ​ല​ക്കാ​ട്- 20, മ​ല​പ്പു​റം- 27, കോ​ഴി​ക്കോ​ട്- 20, വ​യ​നാ​ട്- ഏ​ഴ്, ക​ണ്ണൂ​ര്‍- 20, കാ​സ​ര്‍​കോ​ട്​ – ഒ​മ്ബ​ത്.

244 വോട്ടെണ്ണൽ കേ​ന്ദ്ര​ങ്ങ​ളാണ് സ​ജ്ജ​മാ​യത് . ത​പാ​ല്‍ വോ​ട്ടു​ക​ളാ​ണ്​ ആ​ദ്യം എ​ണ്ണു​ക. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ ഫ​ലം 11 മ​ണി​യോ​ടെ പൂ​ര്‍​ത്തി​യാ​കും. ഉ​​ച്ച​യോ​ടെ ന​ഗ​ര​സ​ഭ​ക​ള്‍ അ​ട​ക്കം മു​ഴു​വ​ന്‍ ഫ​ല​വും വ​രും. 1199 ത​ദ്ദേ​ശ സ്​​ഥാ​പ​ന​ങ്ങ​ളി​ലാ​യി 21,861 വാ​ര്‍​ഡ​​ു​ക​ളി​ലേ​ക്കാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന​ത്. ആകെ പോളിങ്​ 76.18 ശതമാനമാണ്​. സ്​​ഥാ​നാ​ര്‍​ഥി​ക​ള്‍ മ​രി​ച്ച​തി​നെ തു​ട​ര്‍​ന്ന്​ ഏ​താ​നും വാ​ര്‍​ഡു​ക​ളി​ല്‍ വോ​െ​ട്ട​ടു​പ്പ്​ ന​ട​ന്നി​ട്ടി​ല്ല. 941 ​​ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 15,967, 152 ബ്ലോ​ക്കു​ക​ളി​ലാ​യി 2076, 14 ജി​ല്ല പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 331, 86 മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലാ​യി 3078 ( ഇ​പ്പോ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കാ​ത്ത മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​സ​ഭ ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നി​ല്ല) ആ​റ്​ കോ​ര്‍​പ​റേ​ഷ​നു​ക​ളി​ലാ​യി 414 എ​ന്നി​ങ്ങ​നെ​യാ​ണ്​ വാ​ര്‍​ഡു​ക​ളു​ടെ എ​ണ്ണം. മ​ത്സ​രി​ച്ച​ത്​ 74,899 സ്​​ഥാ​നാ​ര്‍​ഥി​ക​ള്‍.

വോട്ടെണ്ണൽ കേ​ന്ദ്ര​ങ്ങ​ള്‍ ചൊ​വ്വാ​ഴ്​​ച​യോ​ടെ അ​ണു​മു​ക്ത​മാ​ക്കി. ജി​ല്ല ക​ല​ക്​​ട​ര്‍​മാ​ര്‍ സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്തി. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വോ​ട്ടെ​ണ്ണ​ല്‍ ബ്ലോ​ക്ക് ത​ല​ത്തി​ലും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും കോ​ര്‍പ​റേ​ഷ​നു​ക​ളി​ലും പ്ര​ത്യേ​ക​മാ​യാ​ണ്​ ന​ട​ക്കു​ക. ഗ്രാ​മ-​ബ്ലോ​ക്ക് -ജി​ല്ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ത​പാ​ല്‍ വോ​ട്ടു​ക​ള്‍ അ​ത​ത് വ​ര​ണാ​ധി​കാ​രി​ക​ളാ​ണ് എ​ണ്ണു​ക.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വ​ര​ണാ​ധി​കാ​രി​ക്ക് ഒ​രു ഹാ​ളും ബ്ലോ​ക്ക് പ​രി​ധി​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍ക്ക് പ്ര​ത്യേ​ക കൗ​ണ്ടി​ങ്​ ഹാ​ളു​ക​ളും സ​ജ്ജീ​ക​രി​ക്കും. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും കോ​ര്‍പ​റേ​ഷ​നു​ക​ളി​ലും ഓ​രോ വ​ര​ണാ​ധി​കാ​രി​ക്കും പ്ര​ത്യേ​കം കൗ​ണ്ടി​ങ്​ ഹാ​ള്‍ ഉ​ണ്ടാ​കും. എ​ട്ട് പോ​ളി​ങ്​ സ്‌​റ്റേ​ഷ​നു​ക​ള്‍ക്ക് ഒ​രു ടേ​ബി​ള്‍ എ​ന്ന രീ​തി​യി​ലാ​കും സ​ജ്ജീ​ക​രി​ക്കു​ക. ഒ​രു വാ​ര്‍ഡി​ലെ എ​ല്ലാ ബൂ​ത്തു​ക​ളി​ലെ​യും വോ​ട്ടെ​ണ്ണ​ല്‍ ഒ​രു ടേ​ബി​ളി​ല്‍ ത​ന്നെ ന​ട​ക്കും. കൗ​ണ്ടി​ങ്​ ഓ​ഫി​സ​ര്‍മാ​ര്‍ ​ൈക​യു​റ​യും മാ​സ്‌​ക്കും ഫേ​സ് ഷീ​ല്‍ഡും ധ​രി​ക്കും. കൗ​ണ്ടി​ങ്​ ഹാ​ളി​ല്‍ എ​ത്തു​ന്ന സ്ഥാ​നാ​ര്‍ഥി​ക​ളും ഏ​ജ​ന്‍​റു​മാ​രും മാ​സ്‌​ക്കും സാ​നി​റ്റൈ​സ​റും ഉ​പ​യോ​ഗി​ക്ക​ണം. ത​ദ്ദേ​ശ സെ​ക്ര​ട്ട​റി​മാ​ര്‍ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

NO COMMENTS