വോട്ടെണ്ണൽ രാവിലെ എട്ടുമുതൽ, ഫലമറിയാൻ വിപുല സംവിധാനം

136

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെണ്ണൽ ഇന്ന് (മേയ് 23) രാവിലെ എട്ടു മണിക്ക് ആരംഭിക്കും. വോട്ടെണ്ണലിന്റെ തത്സമയ വിവരം പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ കൈകൊണ്ടിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

എല്ലാ കൗണ്ടിംഗ് സെന്ററുകളിലും മീഡിയ സെന്റർ സജ്ജമാക്കിയിട്ടുണ്ട്. അവിടെ ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡിൽ ലോക്സഭാ മണ്ഡലം തിരിച്ചുള്ള ഇലക്ഷൻ ഫലം ലഭ്യമാകും.

ഫലം ഇലക്ഷൻ കമ്മീഷന്റെ സുവിധ സോഫ്വെയർ വഴി വെബ്സൈറ്റിൽ ലഭ്യമാണ്. (https://results.eci.gov.in).
ഇലക്ഷൻ കമ്മീഷന്റെ വോട്ടർ ഹെൽപ് ലൈൻ (voter helpline) ആപ്പ് വഴിയും തത്സമയ വിവരം ലഭ്യമാക്കും.

ഈ ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
(Play store URL :https:// play. google.com/ store/apps/details?id=com.eci.citizen)

നാഷണൽ ഇൻഫോർമാറ്റിക് സെന്ററിന്റെ എൻ ഐ സി (NIC) ട്രെൻഡ് (TREND) സോഫ്വെയർ വഴിയുള്ള ഫലങ്ങൾ വെബ്സൈറ്റിൽ നിന്ന് നേരിട്ട് ലഭ്യമാക്കും.(http://trend.kerala.gov.in &http://trend.kerala.nic.in).

ട്രെൻഡ് മൊബൈൽ ആപ്പിലും തിരഞ്ഞെടുപ്പ് ഫലം ലഭ്യമാകും. ട്രെൻഡ് മൊബൈൽ ആപ്പ് താഴെ പറയുന്ന വിലാസത്തിൽനിന്ന് നേരിട്ട് ഡൗൺലോഡ് ചെയ്യാം. (https://keralapolls.nic.in/trend) കൂടാതെ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാം. .(Playstore URL:https://play.google.com/store/apps/details?id=trend.kerala.nic.in ).

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പി.ആർ.ഡി ലൈവ് മൊബൈൽ ആപ്പിലും തത്സമയ വിവരം ലഭ്യമാണ്. ഈ ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽനിന്നും ഡൗൺലോഡ് ചെയ്യാം. (Play store URL: https://play.google.com/store/apps/details?id=in.gov.kerala.prd&hl=en_IN).

NO COMMENTS