രാഹുൽഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ കോൺഗ്രസ്‌ പ്രവർത്തകർ അറസ്‌റ്റിൽ.

32

കൽപ്പറ്റ : വയനാട്ടിൽ രാഹുൽഗാന്ധി എംപിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ നാല്‌ കോൺഗ്രസ്‌ പ്രവർ ത്തകർ അറസ്‌റ്റിൽ. രാഹുൽ ഗാന്ധി എംപിയുടെ പി എ കെ ആർ രതീഷ്‌ കുമാർ , ഓഫീസ് ജീവനക്കാരൻ എസ്‌ ആർ രാഹുൽ, വി നൗഷാദ്‌, കെ എ മുജീബ്‌ എന്നിവരാണ്‌ അറസ്‌റ്റിലായത്‌. പൊലീസ്‌ നോട്ടീസ്‌ നൽകിയശേഷം ഒളിവിൽപോയ കോൺഗ്രസ്‌ പ്രവർത്തകരാണ്‌ പിടിയിലായത്‌.

ചോദ്യംചെയ്യലിനായി ബുധൻ, വ്യാഴം ദിവസങ്ങളിൽ ഹാജരാകാനായി അഞ്ചുപേർക്കാണ്‌ നോട്ടീസ്‌ നൽകിയത്‌. എന്നാൽ ഹാജരാ കാതെ എല്ലാവരും ഒളിവിൽപോയി. പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്‌.

ബഫർസോൺ വിഷയത്തിൽ എസ്‌എഫ്‌ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക്‌ നടത്തിയ മാർച്ചിന്റെ മറവിലാണ്‌ കോൺഗ്രസുകാർ ഗാന്ധി ചിത്രം തകർത്തത്‌. കുറ്റം എസ്‌എഫ്‌ഐക്കുമേൽ ആരോപിക്കുകയുംചെയ്‌തു. എന്നാൽ വിദ്യാർഥി മാർച്ചി നുശേഷവും ഗാന്ധി ചിത്രം ഓഫീസിലെ ചുമരിലുണ്ടായി രുന്നത്‌ ‘ദേശാഭിമാനി’ ഉൾപ്പെടെ മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നു. ചിത്രം തകർത്തത്‌ എസ്എഫ്‌ഐക്കാരല്ലെന്ന്‌ പൊലീസ്‌ അന്വേഷണത്തിലും കണ്ടെത്തി.

NO COMMENTS