ദേശീയ പൗരത്വ പട്ടിക – ജനസംഖ്യ രജിസ്റ്റർ ഡൽഹിയിൽ നടപ്പാക്കില്ല – ബിരുദധാരികള്‍ക്ക് തൊഴിലില്ലായ്മ വേതനമായി മാസം 5000 രൂപ – കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കി.

161

ന്യൂഡല്‍ഹി:കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഏറെ വിവാദമായ ദേശീയ പൗരത്വ പട്ടികയും ദേശീയ ജനസംഖ്യ രജിസ്റ്ററും നിലവിലെ രീതിയില്‍ നടപ്പാക്കില്ലെന്നും പൗരത്വ നിയമ ഭേദഗതിയെ സുപ്രീം കോടതിയില്‍ ചോദ്യംചെയ്യുമെന്നുമുള്ള പ്രകടന പത്രികയാണ് നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പുറത്തിറക്കിയത് . .

പ്രകടന പത്രികയിലെ മറ്റൊരു സുപ്രധാന വാഗ്ദാനമാണ് ന്യായ് യോജന പദ്ധതി. മുതിര്‍ന്ന പൗരന്മാര്‍ക്ക് സൗജന്യ ബസ് യാത്ര, എയിംസ് മാതൃകയില്‍ അഞ്ച് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, മലിനീകരണ നിയന്ത്രണത്തിനായി ബജറ്റിന്റെ 20 ശതമാനം നീക്കിവെയ്ക്കും, ബിരുദധാരികള്‍ക്ക് തൊഴിലില്ലായ്മ വേതനമായി മാസം 5000 രൂപയും ബിരുദാനന്തര ബിരുദധാരികള്‍ക്ക് 7500 രൂപയും നല്‍കും,

എല്ലാവര്‍ക്കും സൗജന്യ വൈദ്യുതി പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍ സ്ഥാപ നങ്ങളില്‍ നഴ്‌സറിതലം മുതല്‍ പിഎച്ച്‌ഡി വരെ സൗജന്യ വിദ്യാഭ്യാ സം, 200 യൂണിറ്റ് വരെ തുടങ്ങിയവയാണ് മറ്റു വാഗ്ദാനങ്ങള്‍.ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഭാഷ് ചോപ്ര, നേതാക്കളായ അജയ് മാക്കന്‍, ആനന്ദ് ശര്‍മ എന്നിവര്‍ ചേര്‍ന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

NO COMMENTS