കോണ്‍ഗ്രസ് രാജ്ഭവന്‍ ധര്‍ണ്ണ 8ന്

4

കേന്ദ്ര മന്ത്രിയുടെ മകന്‍ കാറിടിച്ച് കൊലപ്പെടുത്തിയ കര്‍ഷക കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയെയും തടഞ്ഞ ബിജെപി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടിയില്‍ പ്രതിഷേധിച്ച് രാജ്ഭവന് മുന്നില്‍ ഒക്ടോബര്‍ 8ന് കെപിസിസിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ സംഘടിപ്പിക്കും.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപിയുടെ നേതൃത്വത്തില്‍ രാവിലെ 10.30ന് എംപിമാര്‍,എംഎല്‍എമാര്‍, തിരുവനന്തപുരം ജില്ലയിലെ കെപിസിസി ഭാരാവാഹികള്‍ എന്നിവര്‍ സംയുക്തമായി രാജ്ഭവന് മുന്നില്‍ നടക്കുന്ന പ്രതിഷേധ ധര്‍ണ്ണയില്‍ പങ്കെടുക്കും.

ഇതിനോട് അനുഭാവംപ്രകടിപ്പിച്ച് ജില്ലകളില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസിന് മുന്നില്‍ ഡിസിസിയുടെ നേതൃത്വത്തിലും പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കും.

NO COMMENTS