ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു ; രണ്ട് ഭീകരരെ സൈന്യം വധിച്ചു.

165

കശ്മീര്‍‌: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഭീകരര്‍ താമസിക്കുന്ന കെട്ടിടം സൈന്യം വളഞ്ഞു. മൂന്ന് ഭീകരര്‍ ഇവിടെയുണ്ടായിരുന്നുവെന്നാണ് വിവരം. പുലര്‍ച്ചെ 4.20ന് ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.ഷോപ്പിയാനിലെ മെമന്തര്‍ മേഖലയില്‍ ഭീകരവാദികള്‍ ഒളിച്ചിരിക്കുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം പ്രദേശം വളയുകയും തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു.

ഭീകരര്‍ താമസിച്ച കെട്ടിടം സൈന്യം വളഞ്ഞതോടെ ഇവര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ 3 സൈനികര്‍ക്ക് പരുക്കേറ്റതായാണ് വിവരം. കഴിഞ്ഞ ദിവസം നിയന്ത്രണ രേഖ കടന്ന് വ്യേമസേന പാകിസ്താനിലെ മൂന്ന് തീവ്രവാദ ക്യാമ്ബുകള്‍ തകര്‍ത്തിരുന്നു. ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനമായ ബാലക്കോട്ടെ തീവ്രവാദി ക്യാമ്ബും ഇതില്‍ ഉള്‍പ്പെടും. നിയന്ത്രണ രേഖ മറികടന്ന് 80 കിലോമീറ്ററോളം ഉള്ളിലേക്ക് കടന്നാണ് ഇന്ത്യ തിരിച്ചടി നടത്തിയത്.

300 ഓളം തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം.ഇന്ത്യ തിരിച്ചടിച്ചതോടെ അതിര്‍ത്തിയില്‍ കനത്ത ജാഗ്രത തുടരുകയാണ്. തിരിച്ചടിക്കാന്‍ പാകിസ്താന്‍ സൈന്യത്തിന് പൂര്‍ണ അനുവാദം നല്‍കിയെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. നിയന്ത്രണ രേഖയില്‍ പാക് പ്രകോപനം തുടരുകയാണ്. അമ്ബതിലേറെ സ്ഥലങ്ങളില്‍ പാക് സൈന്യം ഷെല്ലാക്രമണം നടത്തി. ഗ്രാമീണരെ മറയാക്കി പാകിസ്താന്‍ മിസൈല്‍, മോര്‍ട്ടാര്‍ ആക്രമണം നടത്തുന്നുണ്ട്.

NO COMMENTS