ആധുനിക സാങ്കേതികവിദ്യയുമായി കോണ്‍സെപ്റ്റ് ഔള്‍ എന്‍ട്രന്‍സ് പരിശീലനം

310

തിരുവനന്തപുരം: പഠനം വ്യക്ത്യധിഷ്ഠിതമാക്കി വിദ്യാര്‍ഥികള്‍ക്ക് അഖിലേന്ത്യാ മെഡിക്കല്‍-എന്‍ജിനീയറിംഗ് പരീക്ഷകളില്‍ പ്രത്യേക പരിശീലനം നല്‍കുന്നതിന് ഇന്ത്യയില്‍ ഇതാദ്യമായി അതിനൂതന സാങ്കേതികവിദ്യയുമായി കോണ്‍സെപ്റ്റ് ഔള്‍ എന്ന സ്റ്റാര്‍ട്ടപ് കമ്പനി തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ചു. ഈ വര്‍ഷം ഏപ്രിലില്‍തന്നെ എന്‍ജിനീയറിംഗ്, മെഡിക്കല്‍ അഖിലേന്ത്യാ പരീക്ഷകള്‍ക്കുള്ള പരിശീലന ക്ലാസുകള്‍ കോണ്‍സെപ്റ്റ് ഔളിന്റെ വെള്ളയമ്പലം കേന്ദ്രത്തില്‍ തുടങ്ങും.

ഒന്‍പത്, പത്ത്, പ്ലസ് ടു ക്ലാസുകളിലും റിപ്പീറ്റര്‍ വിഭാഗത്തിലുമായി ക്ലാസ്‌റൂം പരിശീലനം നല്‍കുന്നതിനൊപ്പംതന്നെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഓണ്‍ലൈന്‍ സംശയ നിവാരണം, വിദ്യാര്‍ഥികളുടെ പഠനപുരോഗതിയ്ക്ക് വ്യക്ത്യധിഷ്ഠിതമായിതന്നെ മേല്‍നോട്ടം വഹിക്കാന്‍ സോഫ്റ്റ്‌വെയര്‍, ഓണ്‍ലൈനിലടക്കം ടെസ്റ്റ്‌പേപ്പറുകള്‍ തുടങ്ങിയ നൂതന സംവിധാനങ്ങളുമായിട്ടാണ് കോണ്‍സെപ്റ്റ് ഔളിന്റെ പരിശീലനം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന, സമര്‍ഥരായ 25 വിദ്യാര്‍ഥികള്‍ക്ക് ഇവിടെ പൂര്‍ണമായും സൗജന്യപരിശീലനം ലഭിക്കും. ഇവരില്‍ പകുതി പെണ്‍കുട്ടികളായിരിക്കും.
ഓണ്‍ലൈന്‍ കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സംശയനിവാരണത്തിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരീക്ഷണങ്ങള്‍, വീഡിയോ ദൃശ്യങ്ങള്‍ തുടങ്ങിയവയുടെ പിന്തുണയോടെ പഠനം രസകരമാക്കാനുള്ള സംവിധാനങ്ങളുമുണ്ട്. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും.

മുന്‍ ഐപിഎസ് ഓഫീസര്‍ രാജന്‍ സിംഗിന്റെ നേതൃത്വത്തില്‍ തുടങ്ങിയ കോണ്‍സെപ്റ്റ് ഔളിന് ഈ ആധുനിക സാങ്കേതികവിദ്യയുടെ മികവില്‍ തുടക്കത്തില്‍തന്നെ സ്റ്റാര്‍ട്ടപ് നിക്ഷേപവും ലഭിച്ചു. രാജസ്ഥാനിലെ കോട്ട ആസ്ഥാനമായുള്ള പ്രശസ്ത എന്‍ജിനീയറിംഗ്-മെഡിസിന്‍ പ്രവേശനപരീക്ഷാ പരിശീലന കേന്ദ്രമായ ബന്‍സാല്‍ ക്ലാസസും തിരുവനന്തപുരത്ത് സിറ്റി പൊലീസ് കമ്മീഷണറായിരിക്കെ ഐ.പി.എസ് വിട്ട രാജന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള മൈന്‍ഡ് സ്‌ക്വയര്‍ ലേണിംഗും ചേര്‍ന്ന് തുടങ്ങുന്ന കോണ്‍സെപ്റ്റ് ഔളില്‍ ടെക്‌നോപാര്‍ക്കിലെ പ്രമുഖ സോഫ്റ്റ്‌വെയര്‍ കമ്പനിയിയായ സണ്‍ടെക്കില്‍നിന്ന് മൂന്നര കോടി രൂപയുടെ സ്റ്റാര്‍ട്ടപ് നിക്ഷേപം ഇതിനോടകം ലഭിച്ചുകഴിഞ്ഞു.

ഇതിനുപുറമെ മറ്റൊരു 35 കോടി രൂപയുടെ നിക്ഷേപവും അധികം വൈകാതെ ലഭിക്കുന്നതോടെ മികച്ച സ്റ്റാര്‍ട്ടപ് ഫണ്ടിംഗ് ലഭിക്കുന്ന കേരളത്തിലെ സ്ഥാപനങ്ങളിലൊന്നായി കോണ്‍സെപ്റ്റ് ഔള്‍ മാറും.
ഐഐടി ജെഇഇ-മെഡിക്കല്‍ പ്രവേശനപരീക്ഷകളിില്‍ പരിശീലനം നല്‍കുക മാത്രമല്ല, പഠിക്കുന്ന വിഷയത്തെക്കുറിച്ച് അഗാധമായി അറിയാനും പഠനം രസകരമാക്കാനും ജോയ് ഓഫ് ലേണിംഗ് എന്ന പ്രത്യേക പ്രോഗ്രാം ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് കോണ്‍സെപ്റ്റ് ഔള്‍ സിഇഒ രാജന്‍സിംഗ് പറഞ്ഞു. പ്രമുഖ ഡോക്ടര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍, സംരംഭകര്‍, ശാസ്ത്രജ്ഞര്‍ എന്നിവരുടെ പ്രത്യേക ക്ലാസുകള്‍ പരിശീലനത്തിന്റെ ഭാഗമായി നല്‍കും. പരീക്ഷകള്‍ക്കപ്പുറത്തേയ്ക്ക് ചിന്തിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രചോദനം നല്‍കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് രാജന്‍സിംഗ് പറഞ്ഞു.

ബന്‍സാല്‍ ക്ലാസുകള്‍ക്ക് ആധുനിക സാങ്കേതികവിദ്യയുടെ സഹകരണം നല്‍കുകയാണ് കോണ്‍സെപ്റ്റ് ഔള്‍ ചെയ്യുന്നത്. ഐഐടികളിലേക്ക് ഇരുപതിനായിരത്തിലധികം വിദ്യാര്‍ഥികളെ സംഭാവന ചെയ്തിട്ടുള്ള ബന്‍സാല്‍ ക്ലാസസ് ഐഐടി പ്രവേശന പരീക്ഷയില്‍ അഞ്ച് ഒന്നാംറാങ്കുകാരെയും സൃഷ്ടിച്ചിട്ടുണ്ട്.
ഐപിഎസ് ഉപേക്ഷിച്ച് ഉപരിപഠനത്തിനും ജോലിക്കുമായി അമേരിക്കയിലേക്ക് പോയ രാജന്‍സിംഗ് തിരുവനന്തപുരത്ത് തിരിച്ചെത്തി വിദ്യാഭ്യാസ, അധ്യാപന മേഖലകളില്‍ മികച്ച പരിശീലനം നല്‍കുന്നതിനുള്ള പുതിയ സംരംഭത്തിനു തുടക്കമിടുകയായിരുന്നു. തലസ്ഥാനത്തെ ചില സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കോണ്‍സെപ്റ്റ് ഔള്‍ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ആദ്യം ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കണക്കിലും സയന്‍സിലും പരിശീലനം നല്‍കുകയും ക്രമേണ ശാസ്ത്ര വിദ്യാഭ്യാസത്തിലും പരിശീലനത്തിലും കോണ്‍സെപ്റ്റ് ഔളിനെ ഇന്ത്യയിലെ മികച്ച സ്ഥാപനമാക്കുകയുമാണ് സംരംഭകരുടെ ലക്ഷ്യം.

NO COMMENTS

LEAVE A REPLY