മിമിക്രി കലാകാരൻ സുഭാഷ് അന്തരിച്ചു

347

പ്രശസ്ത മിമിക്രി കലാകാരൻ സുഭാഷ് അന്തരിച്ചു. ഹൃദയാഘാതം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. ടിവി പരിപാടികളിലൂടെയും മിമിക്രി വേദികളിലൂടെയും പ്രേക്ഷകർക്കും സുപരിചിതനായ താരമായിരുന്നു സുഭാഷ്.ക്രിക്കറ്റ് താരം ജയസൂര്യയെ അനുകരിച്ച് വന്നിരുന്ന സുഭാഷിന്റെ ഗെറ്റപ്പ് ഏറെ ശ്രദ്ധനേടിയിരുന്നു. നിരവധി വേദികളിൽ കലാഭവൻ മണിയുടെ ശബ്ദാനുകരണത്തിലും മികവു തെളിയിച്ചിട്ടുണ്ട്. സിനിമകളിലും വേഷമിട്ടിട്ടുണ്ട്.

NO COMMENTS

LEAVE A REPLY