മുന്‍ ഹൈടെക് സെല്‍ ഡി വൈ എസ്‌ പി വിനയകുമാരന്‍ നായരെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു

255

തിരുവനന്തപുരം: മുന്‍ ഹൈടെക് സെല്‍ ഡി വൈ എസ്‌ പി വിനയകുമാരന്‍ നായരെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു. കൊല്ലത്തു നടന്ന കൊക്കോണ്‍ ദേശീയ സമ്മേളനത്തിലെ അവതാരകയോട് മോശമായി പെരുമാറിയെന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര സെക്രട്ടറി സസ്‌പെന്റ് ചെയ്തത്. അവതാരകയുടെ പരാതി അന്വേഷിച്ച കൊല്ലം റൂറല്‍ എസ്‌ പി അജീതാ ബീഗമാണ് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്റ് ചെയ്യാന്‍ ഡി ജി പിയുടെ ശുപാര്‍ശ ചെയ്തിരുന്നു.