ചൈനയിലെ യിന്‍ച്വാന്‍ ബിനാലെയ്ക്ക് മികവേകുന്നത് കൊച്ചി ബിനാലെ

265

കൊച്ചി: ചൈനയിലെ യിന്‍ച്വാന്‍ ബിനാലെയ്ക്ക് സെപ്റ്റംബര്‍ ഒന്‍പതിന് തിരിതെളിയുമ്പോല്‍ അത് കൊച്ചി ബിനാലെയ്ക്കും അഭിമാന മുഹൂര്‍ത്തമാകും. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരിയാണ ്‌യിന്‍ച്വാന്‍ ബിനാലെയുടെ ക്യൂറേറ്റര്‍.
ഫോര്‍ആന്‍ ഇമേജ് ഫാസ്റ്റര്‍ദാന്‍ലൈറ്റ്(പ്രകാശത്തെക്കാള്‍വേഗമുള്ള പ്രതിഛായയ്ക്കുവേണ്ടി) എന്നാണ ്‌യിന്‍ച്വാന്‍ ബിനാലെയ്ക്ക് നല്‍കിയിരിക്കുന്ന പ്രമേയം. ഇന്ത്യയിലെ പ്രഥമ ബിനാലെയായ കൊച്ചിയില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ് യിന്‍ച്വാന്‍ നഗരവും ബിനാലെയ്‌ക്കൊരുങ്ങിയത്. കൊച്ചി ബിനാലെയ്ക്ക് ലഭിച്ച അന്താരാഷ്ട്ര പ്രശസ്തിയാണിതിനു കാരണം.
രാജ്യാന്തര പ്രശസ്തരായ 73 കലാകാരന്മാരാണ് ഡിസംബര്‍ 18 വരെ നടക്കുന്ന യിന്‍ച്വാന്‍ ബിനാലെയില്‍ പങ്കെടുക്കുന്നത്. നഗരത്തിലെ മ്യൂസിയം ഓഫ് കണ്ടംപററി ആര്‍ട്ട് യിന്‍ച്വാനിലാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
ബോസ് കൃഷ്ണമാചാരിയുടെ സര്‍ഗാത്മകതയിലൂന്നിയ സമകാലിക പ്രമേയങ്ങളാകും യിന്‍ച്വാന്‍ ബിനാലെയുടെ മുഖമുദ്ര. കൊച്ചി ബിനാലെയുടെ ക്യൂറേറ്റര്‍കൂടിയായ സുദര്‍ശന്‍ഷെട്ടി, ഫൗണ്ടേഷന്‍ സെക്രട്ടറിയും കൊച്ചി ബിനാലെയുടെ സഹസ്ഥാപകനുമായ റിയാസ് കോമു, അനീഷ് കപൂര്‍, സോങ്‌ഡോങ്, ലിയാംഗില്ലിക്, യോകോ ഒനോ, തുടങ്ങിയ പ്രശസ്തര്‍ യിന്‍ച്വാനില്‍ പങ്കെടുക്കുന്നുണ്ട്.
വടക്കു പടിഞ്ഞാറന്‍ചൈനയിലെ ആദ്യലളിതകലാമ്യൂസിയമാണ ്‌യിന്‍ച്വാനിലുള്ളത്. ചൈനയിലെ ആധുനിക മ്യൂസിയങ്ങളില്‍ ഏറ്റവും മികച്ചതാണിത്.

NO COMMENTS

LEAVE A REPLY