ബംഗളൂരു: അനധികൃതമായി അതിര്‍ത്തി ലംഘിച്ച മ്യാന്‍മാര്‍ ബോട്ട് ഇന്ത്യന്‍ തീര സംരക്ഷണസേന പിടികൂടി. രണ്ടു മണിക്കൂര്‍ പിന്‍തുടര്‍ന്നാണ് ബോട്ട് പിടികൂടിയത്.
ബോട്ടിലുണ്ടായിരുന്ന 11 പേര്‍ അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റിലായവരെല്ലാം മ്യാന്‍മാര്‍ പൗരന്‍മാരാണെന്നും ഇവരുടെ കൈയ്യില്‍ പാസ്‌പോര്‍ട്ടുകള്‍ ഉണ്ടായിരുന്നില്ലെന്നും തീര സംരക്ഷണസേന വ്യക്തമാക്കി.
മനുഷ്യക്കടത്തില്‍ ഏര്‍പ്പെട്ടിരുന്നവരാണ് ബോട്ടിലുണ്ടായിരുന്നവരെന്ന് കരുതുന്നു. ഇവരുടെ പക്കല്‍നിന്ന് ആയുധങ്ങളൊന്നും പിടികൂടിയിട്ടില്ല