സിവില്‍ സര്‍വീസസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

19

ന്യൂഡല്‍ഹി : സിവില്‍ സര്‍വീസസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ശുഭം കുമാറിനാണ് ഒന്നാം റാങ്ക്. യഥാക്രമം ജാഗ്രതി അവസ്തി, അങ്കിത ജെയിന്‍ എന്നിവര്‍ രണ്ട്, മൂന്ന് റാങ്കുകള്‍ നേടി. മലയാളിയായ കെ മീരക്ക് ആറാം റാങ്ക് ലഭിച്ചു. തൃശൂര്‍ കോലഴി സ്വദേശിനിയാണ് മീര. വടകരക്കാരനായ മിഥുന്‍ പ്രേംരാജ് പന്ത്രണ്ടാം റാങ്കിന് അര്‍ഹനായി.

കരിഷ്മ നായര്‍ 14ഉം പി ശ്രീജി 20ഉം റാങ്കുകള്‍ കരസ്ഥമാക്കി. അപര്‍ണ രമേശ് (35 ാം റാങ്ക്), അപര്‍ണ ജിജി (41) എന്നീ മലയാളികളും നേട്ടം സ്വന്തമാക്കി. ആകെ 761 പേര്‍ നിയമനത്തിന് യോഗ്യത നേടി.

NO COMMENTS