കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിൽ 2023-24 അധ്യയന വർഷത്തെ ടാലന്റ് ഡെവലപ്മെന്റ് കോഴ്സ്, സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് എന്നീ കോഴ്സുകളുടെ ഓൺലൈൻ ബാച്ചുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. ഹൈസ്കൂൾ വിദ്യാർഥികൾക്ക് ടാലന്റ് ഡെവലപ്മെന്റ് കോഴ്സിലേക്കും, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സിലേക്കും അപേക്ഷിക്കാം.
ഓൺലൈനായി നടത്തുന്ന പ്രസ്തുത കോഴ്സുകളിലേക്ക് രാജ്യത്തിന് അകത്തും പുറത്തുമുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ജൂൺ 15ന് രജിസ്ട്രേഷൻ ആരംഭിക്കും. ജൂലൈ ഒന്നിന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: kscsa.org, 8281098863.