പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി – 48 മ​ണി​ക്കൂ​റി​നി​ടെ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ല്‍ മ​രി​ച്ച​ത് 12 പേ​ർ

96

ന്യൂ​ഡ​ല്‍​ഹി: ഉത്തർ പ്രദേശിൽ 48 മ​ണി​ക്കൂ​റി​നി​ടെ 12 പേ​രാ​ണ് പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ നടന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളി​ല്‍ മ​രി​ച്ച​ത്.വെ​ള്ളി​യാ​ഴ്ച മാത്രം അ​ക്ര​മ​ങ്ങ​ളി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 11 ആ​യി. ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട​ത്.

അ​തേ​സ​മ​യം ആ​റ് പേ​ര്‍ മ​രി​ച്ചെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​വ​രം. പോ​ലീ​സ് പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്കു​നേ​രെ വെ​ടി​യു​തി​ര്‍​ത്തി​ട്ടി​ല്ലെ​ന്നും ഡി​ജി​പി ഒ.​പി. സിം​ഗ് പ​റ​ഞ്ഞു. മ​ര​ണ​കാ​ര​ണം അ​റി​യ​ണ​മെ​ങ്കി​ല്‍ പോ​സ്റ്റ്മോ​ര്‍‌​ട്ടം റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ 20 ജി​ല്ല​ക​ള്‍ സം​ഘ​ര്‍​ഷ​ഭ​രി​ത​മാ​ണ്. പ​ല​യി​ട​ത്തും സ​മ​ര​ക്കാ​രെ നേ​രി​ടാ​ന്‍ പോ​ലീ​സ് ക​ണ്ണീ​ര്‍​വാ​ത​കം പ്ര​യോ​ഗി​ച്ചു.

ഫി​റോ​സാ​ബാ​ദ്, ഭ​ദോ​ഹി, ബ​ഹ്റാ​യി​ച്ച്‌ , അം​റോ​ഹ, ഫ​റൂ​ഖാ​ബാ​ദ്, ഗാ​സി​യാ​ബാ​ദ്, വാ​രാ​ണ​സി, മു​സാ​ഫ​ര്‍​ന​ഗ​ര്‍, സ​ഹ​രാ​ന്‍​പു​ര്‍, ഹ​പു​ര്‍, ഹ​ത്ര​സ്, ബു​ല​ന്ദ്ഷ​ഹ​ര്‍, ഹ​മി​ര്‍​പു​ര്‍, മ​ഹോ​ബ ജി​ല്ല​ക​ളി​ല്‍ വെ​ള്ളി​യാ​ഴ്ച പ്ര​തി​ഷേ​ധ​ക്കാ​രും പോ​ലീ​സും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി.

സം​ഘ​ര്‍​ഷ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് അ​ലി​ഗ​ഡ്, മാ​വു, അ​സം​ഗ​ഡ്, ല​ക്നോ, കാ​ന്‍​പു​ര്‍, ബെ​യ്റേ​ലി, ഷാ​ജ​ഹാ​ന്‍​പു​ര്‍, ഗാ​സി​യാ​ബാ​ദ്, ബു​ല​ന്ദേ​ശ്വ​ര്‍, സാം​ഭ​ല്‍, അ​ലാ​ഹ​ബാ​ദ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റ് വി​ല​ക്കി​യി​രി​ക്കു​ക​യാ​ണ്.

NO COMMENTS