കിര്‍ഗിസ്ഥാനിലെ ചൈനീസ് എംബസിയില്‍ ചാവേറാക്രമണം

209

ബിഷ്കെക്ക് • കിര്‍ഗിസ്ഥാന്‍ തലസ്ഥാനഗരമായ ബിഷ്കെക്കിലെ ചൈനീസ് എംബസിയില്‍ സ്ഫോടനം. ഒരാള്‍ കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ക്കു പരുക്കേറ്റു. ചാവേറാക്രമണമെന്നാണ് പ്രാഥമിക വിവരം. കാറില്‍ സ്ഫോടനവസ്തുക്കളുമായെത്തിയ ചാവേര്‍ എംബസിയുടെ പ്രവേശന കവാടത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റി പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടത് ചാവേറാണെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

NO COMMENTS

LEAVE A REPLY