ഇന്ത്യയ്ക്ക് എൻഎസ്ജിയിൽ അംഗത്വം : എതിർപ്പില്ലന്ന്‍ ചൈന

167

ബെയ്ജിങ് ∙ ആണവ വിതരണ സംഘത്തിൽ (എൻഎസ്ജി) ഇന്ത്യയുടെ അംഗത്വം സംബന്ധിച്ച് ചൈനയുടെ അനുകൂല പ്രതികരണം. ചർച്ചകൾക്കായി വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയവും സൂചിപ്പിച്ചു.നാളെ ഉസ്ബെക്കിസ്ഥാൻ തലസ്ഥാനമായ താഷ്കന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും കൂടിക്കാഴ്ച നടത്തുന്നതിനു മുന്നോടിയായുള്ള നിലപാടുമാറ്റം പ്രതീക്ഷ നൽകുന്നതാണ്.
ഇന്ത്യയുടെ എൻഎസ്ജി അംഗത്വക്കാര്യം മോദി ചൈനീസ് പ്രസിഡന്റുമായി സംസാരിക്കുമെന്നാണു കരുതുന്നത്.
ഇന്ത്യയെ എൻഎസ്ജിയിലേക്കു സ്വാഗതം ചെയ്യണമെന്ന് അംഗരാജ്യങ്ങളോട് യുഎസ് ആവശ്യപ്പെട്ടിരുന്നു.

NO COMMENTS

LEAVE A REPLY