സമാധാനത്തിനായി ചൈന ശ്രമം തുടങ്ങി

239

ബെയ്ജിങ് • ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തിന് അയവുവരുത്തുന്നതിനായി വിവിധ വഴികളിലൂടെ ശ്രമം നടത്തുന്നതായി ചൈന അറിയിച്ചു. ഇരുഭാഗങ്ങളുമായി ചൈന ബന്ധപ്പെട്ടുവെന്നും മേഖലയില്‍ സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിന് ഇന്ത്യയും പാക്കിസ്ഥാനും ഉഭയകക്ഷി ചര്‍ച്ചയുടെ മാര്‍ഗം സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായും ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ഗെങ് ഷുവാങ് പറഞ്ഞു. ഭീകരതയ്ക്കെതിരെ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതു സംബന്ധിച്ച്‌ ഇന്ത്യയും ചൈനയും തമ്മിലുള്ള ആദ്യവട്ട ചര്‍ച്ച കഴിഞ്ഞദിവസം നടന്നിരുന്നു.ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും നല്ല അയല്‍സുഹൃത്താണു ചൈന. ഉഭയകക്ഷി ചര്‍ച്ചയിലൂടെ ഇന്ത്യയ്ക്കും പാക്കിസ്ഥാനും എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനാവും.ഇരുവരും സഹകരിച്ചു പ്രവര്‍ത്തിക്കുന്നത് മേഖലയില്‍ സമാധാനത്തിനും പുരോഗതിക്കും വഴിതെളിക്കും – ഷുവാങ് പറഞ്ഞു.