ചൈനയുടെ നിയന്ത്രണം നഷ്ടപ്പെട്ട ബഹിരാകാശ കേന്ദ്രം ഭൂമിയില്‍ പതിക്കുമെന്നുറപ്പായി

205

ബെയ്ജിങ്• ചൈനയുടെ നിയന്ത്രണം നഷ്ടപ്പെട്ട ബഹിരാകാശ കേന്ദ്രം ഭൂമിയില്‍ പതിക്കുമെന്നുറപ്പായി. ഹെവന്‍ലി പാലസ് എന്നറിയപ്പെടുന്ന ടിയാംഗോങ് – 1 എന്ന ചൈനയുടെ ആദ്യത്തെ ബഹിരാകാശ കേന്ദ്രത്തിനാണ് നിയന്ത്രണം നഷ്ടമായിരിക്കുന്നത്. എന്നാല്‍ അടുത്തവര്‍ഷം പകുതിയോടെ മാത്രമേ ഇത് ഭൂമിയിലേക്ക് ഇടിച്ചിറങ്ങുകയുള്ളൂവെന്ന് ചൈനീസ് അധികൃതര്‍ അറിയിച്ചു. പക്ഷേ, ഇതെവിടെ പതിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. 8.5 ടണ്‍ ഭാരമുള്ള ടിയാംഗോങ് – 1ന്റെ നിയന്ത്രണം പൂര്‍ണമായി നഷ്ടപ്പെട്ടെന്ന് ചൈനീസ് ബഹിരാകാശ വകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുമ്ബോള്‍ ബഹിരാകാശ കേന്ദ്രത്തിന്റെ മിക്ക ഭാഗങ്ങളും കത്തിനശിക്കുമെന്ന് ചൈനയുടെ ബഹിരാകാശ എന്‍ജിനീയറിങ് വിഭാഗം ഡപ്യൂട്ടി ഡയറക്ടര്‍ വു പിങ് അറിയിച്ചു.
വളരെക്കുറച്ചുഭാഗങ്ങളെ ഭൂമിയില്‍ പതിക്കാനിടയുള്ളൂ. ഇങ്ങനെ പതിക്കുന്നവയ്ക്ക് ഏകദേശം നൂറു കിലോയോളം ഭാരമുണ്ടാകും. വന്‍ നാശനഷ്ടം ഉണ്ടാക്കില്ലെന്നാണ് കരുതുന്നതെന്നും പിങ് കൂട്ടിച്ചേര്‍ത്തു.ബഹിരാകാശത്ത് ചൈനയെ സൂപ്പര്‍ പവറാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് 2011ല്‍ ആളില്ലാ ടിയാംഗോങ് – 1 വിക്ഷേപിച്ചത്. യന്ത്രത്തകരാറോ സാങ്കേതിക തകരാറോ ആണ് പേടകത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണം. രണ്ടര വര്‍ഷമാണ് ടിയാംഗോങ് – 1ന്റെ കാലാവധിയായി നിശ്ചയിച്ചിരുന്നതെങ്കിലും നാലര വര്‍ഷത്തോളം കുഴപ്പം കൂടാതെ അതു പ്രവര്‍ത്തിച്ചിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ ഡീ-കമ്മിഷന്‍ ചെയ്തിരുന്നു

NO COMMENTS

LEAVE A REPLY