ഇന്ത്യയോടു അടുപ്പം പുലര്‍ത്തിയാല്‍ നേപ്പാളിന്‍റെ സ്വാതന്ത്ര്യത്തിനും സല്‍പേരിനും മുറിവേല്‍ക്കുമെന്നു ചൈനയുടെ മുന്നറിയിപ്പ്

184

ബെയ്ജിങ് • ചൈനയോടുള്ളതിനെക്കാള്‍ അടുപ്പം ഇന്ത്യയോടു പുലര്‍ത്തിയാല്‍ നേപ്പാളിന്റെ സ്വാതന്ത്ര്യത്തിനും സല്‍പേരിനും അടിസ്ഥാനപരമായി മുറിവേല്‍ക്കുമെന്നു നേപ്പാളിനു ചൈനയുടെ മുന്നറിയിപ്പ്. ചൈനയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ഗ്ളോബല്‍ ടൈംസാണ് ഇന്ത്യയോട് അടുക്കുന്നതിനെതിരെ നേപ്പാളിനു പരോക്ഷമായ താക്കീതു നല്‍കിയിരിക്കുന്നത്. നേപ്പാള്‍ പ്രധാനമന്ത്രി പ്രചണ്ഡ കഴിഞ്ഞയാഴ്ച ഇന്ത്യ സന്ദര്‍ശിച്ച പശ്ചാത്തലത്തിലാണു ചൈനയുടെ വികാരപ്രകടനം.നേപ്പാളിന്റെ നിലപാട് അവസരവാദപരമാണെന്നു ഗ്ളോബല്‍ ടൈംസ് കുറ്റപ്പെടുത്തുന്നു. ഇന്ത്യയില്‍ നിന്നു സമ്മര്‍ദം അനുഭവപ്പെടുമ്ബോള്‍ നേപ്പാള്‍ ചൈനയോട് അടുക്കും, ഒട്ടേറെ കരാറുകള്‍ ഒപ്പിടും, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തും.എന്നാല്‍ ഇന്ത്യ നേപ്പാളിനോടുള്ള ബന്ധത്തില്‍ നേരിയ ചില സൗമനസ്യങ്ങള്‍ കാണിക്കുമ്ബോഴേക്കും നേപ്പാളിലെ രാഷ്ട്രീയക്കാര്‍ ചൈനയുമായുള്ള ബന്ധത്തില്‍ ഉദാസീനരാകും. ഇതാണു സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഫലമായി, കബളിപ്പിക്കപ്പെട്ടതുപോലെ ചൈനയ്ക്കു പലപ്പോഴും തോന്നുന്നു – ഗ്ളോബല്‍ ടൈംസ് കുറ്റപ്പെടുത്തുന്നു.ഇന്ത്യയെയും ലേഖനം ശക്തമായി വിമര്‍ശിക്കുന്നുണ്ട്. ‘ഇന്ത്യ-നേപ്പാള്‍ ബന്ധത്തില്‍ ചൈന ഒരിക്കലും ഇടപെടാറില്ല. എന്നാല്‍ ഇന്ത്യ അങ്ങനെയല്ല. ചൈന-നേപ്പാള്‍ ബന്ധത്തില്‍ ഇന്ത്യ ഇടയ്ക്കിടെ കൈകടത്തുന്നു’- ലേഖനം ആരോപിച്ചു.

NO COMMENTS

LEAVE A REPLY