കുഞ്ഞുങ്ങളുടെ പടം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന അമ്മമാര്‍ക്ക് എന്തുസംഭവിക്കും?

411

സ്വന്തം കുഞ്ഞുങ്ങളുടെ ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന മിക്ക അമ്മമാരുടെയും ശീലമാണ്. എന്നാല്‍ പതിവായി ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്ന അമ്മമാര്‍ക്ക് ചിലപ്പോള്‍ വിഷാദരോഗമുണ്ടായേക്കാമെന്നു പഠനം. പഠനം നടന്നത് അമേരിക്കയിലാണെങ്കിലും നമ്മുടെ നാട്ടിലെ ‘ഫെയ്‌സ്ബുക്ക് അമ്മമാരെയും’ ഇതു ബാധിക്കുമെന്നാണ് പഠനഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

നൂറുകണക്കിനു ലൈക്കുകളും ഒട്ടേറെ നല്ല കമന്റുകളും ഫെയ്‌സ്ബുക്കില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്ന അമ്മമാര്‍ പ്രതീക്ഷിക്കുന്നുണ്ട്. അതിനായി പോസ്റ്റിട്ട ശേഷം എന്തുതിരക്കുണ്ടായാലും ഇടയ്ക്കിടെ ഫെയ്‌സ്ബുക്ക് പേജില്‍ കയറി നോക്കുന്നതും ഇത്തരക്കാരുടെ പതിവാണ്. എന്നാല്‍ ഉദ്ദേശിച്ച രീതിയില്‍ ലൈക്കുകളും അഭിപ്രായവും ലഭിച്ചില്ലെങ്കില്‍ അമ്മമാര്‍ക്കു വിഷമംവരുമെന്നും ഇത്തരം സാഹചര്യങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ അതു വിഷാദരോഗത്തിലേക്കു നയിക്കുമെന്നുമാണ് പഠനം നല്‍കുന്ന സൂചന. വിദ്യാസമ്പന്നരും ജോലിചെയ്യുന്നവരുമായ അമ്മമാരാണ് വിഷാദരോഗത്തിന് അടിമപ്പെടുന്നതെന്നും പഠനഫലങ്ങള്‍ കാണിക്കുന്നു.

ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുന്ന എല്ലാവരും വിഷാദരോഗികളാവും എന്നല്ല ഇതിനര്‍ത്ഥം. ഫെയ്‌സ്ബുക്കില്‍ വരുന്ന കമന്റുകളെക്കുറിച്ചും ലൈക്കുകളുടെ എണ്ണത്തെക്കുറിച്ചും പതിവിലേറെ ആകുലപ്പെടുന്നവരാണ് സൂക്ഷിക്കേണ്ടത്. അമേരിക്കയിലെ ഒഹിയോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി നടത്തിയ ഗവേഷണഫലങ്ങള്‍ സെക്‌സ് റോള്‍ ജേണലിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

NO COMMENTS

LEAVE A REPLY