പിതാവിന്‍റെ ക്രൂര മര്‍ദ്ധനംമൂലം വീടുവിട്ടിറങ്ങിയ ബാലനെ കണ്ടെത്തിയത് പുലര്‍ച്ചെ പാറക്കെട്ടില്‍ നിന്ന്

213

തിരുവനന്തപുരം: പിതാവിന്‍റെ ക്രൂര മര്‍ദ്ധനംമൂലം വീടുവിട്ടിറങ്ങിയ ബാലനെ കണ്ടെത്തിയത് പുലര്‍ച്ചെ പാറക്കെട്ടില്‍ നിന്ന് കണ്ടെത്തി. ഒന്‍പതു വയസ്സുകാരന്‍ ഭയന്ന് ജപമാല നെഞ്ചോട് ചേര്‍ത്ത് പിടിച്ച നിലയില്‍ അവശനായി കിടക്കുകയായിരുന്നു. രാത്രി തുടങ്ങിയ തിരച്ചിലിനൊടുവില്‍ നായ്ക്കളുടെ കുര കേട്ടാണ് വീട്ടില്‍ നിന്ന് ഒരു കിലോ മീറ്റര്‍ അകലെയുള്ള പാമ്പരം കാവ് മലമുകളില്‍ കുട്ടിയെ കണ്ടത്. മര്‍ദനറ്റേ് ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ രക്തം കട്ട പിടിച്ച നിലയിലായിരുന്നു കുട്ടി. കൈ വിരലുകള്‍ക്ക് ചതവുമുണ്ട്. പിതാവ് കുട്ടിയെ സ്ഥിരമായി മര്‍ദ്ധിക്കാറുണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞു. കുട്ടിയെ ഉറുന്പിന്‍ കൂട്ടില്‍ മുട്ടു കുത്തി നിര്‍ത്തുകയും നീറിനെ കൂടു തുറന്നു വിട്ടു കടിപ്പിക്കുകയും ചെയ്യാറുണ്ട്. പിതാവ് മര്‍ദ്ധിക്കുമ്പോള്‍ മാതാവ് തടയാറുമില്ല. 20 രൂപയ്ക്ക് മിഠായിയും കീചെയിനും വാങ്ങിയതിനാണ് ഇപ്പോള്‍ മര്‍ദ്ധിച്ചത്. രാത്രിയും പീഡനം ഭയന്നാണ് വീടു വിട്ടിറങ്ങിയത്.

NO COMMENTS

LEAVE A REPLY