കേന്ദ്ര സഹായം കേരളം നിരസിച്ചെന്ന കേന്ദ്ര മന്ത്രി മുരളീധരന്‍റെ പ്രതികരണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

139

തിരുവനന്തപുരം: കേന്ദ്രം നല്‍കിയ സഹായം കേരളം നിരസിച്ചെന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി മുരളീധരന്‍റെ പ്രതികരണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയ ക്കെടുതി യുമായി ബന്ധപ്പെട്ട് ആഭ്യന്തര സഹമന്ത്രി വിളിച്ചിരുന്നു. എന്നാല്‍ ഹിന്ദി അറിയാത്തതിനാല്‍ താന്‍ ഫോണ്‍ പ്രൈവറ്റ് സെക്രട്ടറി നല്‍കുകയായിരുന്നു.

ഹിന്ദി അറിയില്ലെന്ന് പറയുന്നത് എങ്ങനെ സഹായം വേണ്ടെന്ന് വെയ്ക്കലാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു. എനിക്ക് ഹിന്ദി അറിയില്ല. ഇംഗ്ലീഷ് പരിജ്ഞാനം ഉള്ള വ്യക്തിയുമല്ല. മന്ത്രി ഹിന്ദിയില്‍ സംസാരിച്ച്‌ തുടങ്ങിയപ്പോള്‍ ഐ കാണ്ട് അണ്ടര്‍സ്റ്റാന്‍റ് എന്നാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ ഇത് കേട്ട ഉടനെ അദ്ദേഹം ഫോണ്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കൈമാറി. താനും പ്രവൈറ്റ് സെക്രട്ടറിക്ക് ഫോണ്‍ കൈമാറി. പിന്നീട് ഇരുവരുമാണ് സംസാരിച്ചത്. ഇതില്‍ എന്താണ് ആശയക്കുഴപ്പം ഉണ്ടായതെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയക്കെടുതി നേരിടാന്‍ കേരളത്തിന് ആവശ്യമായ സഹായം കേന്ദ്രം നല്‍കിയിട്ടുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം വി മുരളീധരന്‍ പറഞ്ഞത്. ദുരന്ത നിവാരണ സേനയടക്കം കൂടുതല്‍ സഹായം നല്‍കാമെന്നും കേന്ദ്രം അറിയിച്ചിരുന്നു. മഴക്കെടുതി നേരിടാന്‍ കേരളത്തിന് 52.27 കോടിയുടെ കേന്ദ്രസഹായം പ്രഖ്യാപിച്ചതായും വി മുരളീധരന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം കേന്ദ്രം നല്‍കിയ പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ 1400 കോടിയോളം കേരളത്തിന്‍റെ പക്കല്‍ ഉണ്ടെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

കേരളത്തിന് ഒരു കൈ സഹായം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം: Name of Donee: CMDRF Account Number : 67319948232 Bank: State Bank of India Branch: City branch, Thiruvananthapuram IFSC Code: SBIN0070028 Swift Code: SBININBBT08 keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

NO COMMENTS