നളിനി നെറ്റോയുടെ രാജിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ വസ്തുതകളെ വളച്ചൊടിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

177

തിരുവനന്തപുരം : എന്താണ് വസ്തുത എന്ന് മനസ്സിലാക്കാതെയാണ് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ അടിച്ചു വിടുന്നത്. നളിനി നെറ്റോയ്ക്ക് ആരുമായും തര്‍ക്കമില്ലെന്നും സഹോദരനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കുമ്ബോള്‍ നളിനി നെറ്റോ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി തുടരുന്നതിലെ ഔചിത്യക്കുറവുകൊണ്ടാണ് രാജിവച്ചതെന്നും പിണറായി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ നിന്നും കഴിഞ്ഞ ദിവസമാണ് നളിനി നെറ്റോ രാജിവച്ചത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാജി എന്നായിരുന്നു പുറത്തു വന്ന വാര്‍ത്തകള്‍.ബുധനാഴ്ചയാണ് നളിനി നെറ്റോയുടെ സഹോദരനും ഇന്‍കം ടാക്‌സ് മുന്‍ ഓഫീസറുമായ ആര്‍ മോഹനനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ഉത്തരവിറക്കിയത്.

NO COMMENTS