ഛോട്ടാ ​രാ​ജ​ന് ഏ​ഴ് വ​ർ​ഷം ത​ട​വ്

267

ദില്ലി: വ്യാ​ജ പാ​സ്പോ​ർ​ട്ട് കേ​സി​ൽ അ​ധോ​ലോ​ക നേ​താ​വ് ഛോട്ടാ ​രാ​ജ​ന് ഏ​ഴ് വ​ർ​ഷം ത​ട​വ്. ഡ​ൽ​ഹി പ്ര​ത്യേ​ക കോ​ട​തി​യു​ടെ​താ​ണ് വി​ധി. ഛോട്ടാ ​രാ​ജ​നെ പാ​സ്പോ​ർ​ട്ട് ഉ​ണ്ടാ​ക്കാ​ൻ സ​ഹാ​യി​ച്ച മൂ​ന്നു പേ​ർ​ക്കും കോ​ടി ഏ​ഴ് വ​ർ​ഷം ത​ട​വ് ശി​ക്ഷ വി​ധി​ച്ചു. ഇ​വ​രി​ൽ​നി​ന്നു 15,000 രൂ​പ പി​ഴ​ ഈ​ടാ​ക്കാ​നും കോ​ട​തി വി​ധി​ച്ചു. വ്യാ​ജ പാ​സ്പോ​ർ​ട്ട് കേ​സി​ൽ അ​ധോ​ലോ​ക നേ​താ​വ് ഛോട്ടാ ​രാ​ജ​ൻ കു​റ്റ​ക്കാ​ര​നെ​ന്ന് സി​ബി​ഐ പ്ര​ത്യേ​ക കോടതി കഴിഞ്ഞ ദിവസം ക​ണ്ടെ​ത്തി​യി​രു​ന്നു. രാ​ജ​നെ വ്യാ​ജ പാ​സ്പോ​ർ​ട്ട് ഉ​ണ്ടാ​ക്കാ​ൻ സ​ഹാ​യി​ച്ച മൂ​ന്ന് സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രേ​യും കോ​ട​തി കു​റ്റ​ക്കാ​രെ​ന്ന് വി​ധി​ച്ചി​രി​ച്ചു. ഇ​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ആ​ണ് മോ​ഹ​ൻ കു​മാ​ർ എ​ന്ന പേ​രി​ൽ രാ​ജ​ൻ വ്യാ​ജ പാ​സ്പോ​ർ​ട്ട് എ​ടു​ത്ത​ത്. നി​ല​വി​ൽ തി​ഹാ​ർ ജ​യി​ലി​ലാ​ണ് ഛോട്ടാ ​രാ​ജ​ൻ. 2015 ഒ​ക്ടോ​ബ​ർ 25ന് ​ഇ​ന്തോ​നേ​ഷ്യ​യി​ലെ ബാ​ലി​യി​ലാ​ണ് ഛോട്ടാ ​രാ​ജ​ൻ അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ത്യ​യി​ൽ രാ​ജ​നെ​തി​രെ ടാ​ഡ, മ​കോ​ക, പോ​ട്ട നി​യ​മ​ങ്ങ​ൾ ചു​മ​ത്തി ഏ​ഴു​പ​തി​ലേ​റെ കേ​സു​ക​ളു​ണ്ട്.

NO COMMENTS

LEAVE A REPLY