മുല്ലപ്പെരിയാര്‍ സമരനായകന്‍ ചെല്ലമുത്തുനാടാര്‍ അന്തരിച്ചു

287

ഉപ്പുതറ: മുല്ലപ്പെരിയാര്‍ സമരനായകന്‍ ചെല്ലമുത്തുനാടാര്‍ (മൈലപ്പന്‍-92) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് നിര്യാതനായത്. ഇന്നലെ രാത്രി 9.30 ഓടെയാണ് മരണം സംഭവിച്ചത്.മുല്ലപ്പെരിയാര്‍ സമരത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തെ നിറസാന്നിദ്ധ്യമായിരുന്നു. 2006 ല്‍ സമരം തുടങ്ങിയ കാലം മുതല്‍ സമരപന്തലിലെ സമരനേതാവായിരുന്നു മൈലപ്പനെന്ന ചെല്ലമുത്തുനാടാര്‍.. 2005 ല്‍ വന്ന ഇടത് സര്‍ക്കാരിലെ ആഗ്ലോ ഇന്ത്യന്‍ അംഗം സെമണ്‍ ബ്രിട്ടോയാണ് പ്ലാച്ചിമട സമരത്തെ അനുസ്മരിക്കും വിധം സമരം നടത്തുന്ന ചെല്ലമുത്തുനാടാര്‍ക്ക് മൈലപ്പന്‍ എന്ന പേര് നല്‍കിയത്. വാര്‍ദ്ധക്യത്തിന്‍റ ദീനതക്കിടയിലും സമരസമരപ്പന്തലില്‍ 2 മണിക്കൂറെങ്കിലും ഉപവാസമനുഷ്ടിക്കുക പതിവായിരുന്നു.പുതിയ ഡാം എന്ന സ്വപ്നം ബാക്കിയാക്കിയാണ് മൈലപ്പന്‍ യാത്രയായത്. ഏത് സമരത്തിനും മൈലപ്പന്‍ ഒരു മാതൃകയായിരുന്നു. സമരത്തെ പാതിവഴിയില്‍ ഉപേക്ഷിച്ച്‌ യാത്രയാകുന്പോള്‍ മൈലപ്പന്‍റെ ജീവിത സ്വപ്നമാണ് പൊലിയുന്നത്. മൈലപ്പന്‍റമൃദദേഹം ഇന്ന് 12 മണിമുതല്‍ ചപ്പാത്ത് സമരപ്പന്തലില്‍ പൊതുദര്‍ശനത്തിന് വെക്കും.കരിന്തരിവിയിലുള്ള് രണ്ടാമത്തെമകന്‍ സോമന്‍റ വീട്ടുവളപ്പില്‍ നാല്മണിയോടെ സവസംസ്കാരം നടത്തും. ഭാര്യ ചെല്ലമ്മ,മക്കള്‍തങ്കസ്വാമി, സോമന്‍, പൊന്നുസ്വാമി.കെ.എസ്.ആര്‍.ടി.സിയില്‍

NO COMMENTS

LEAVE A REPLY