സന്തോഷ് ട്രോഫി ഫുട്ബോൾ ; സെമിഫൈനൽ മത്സരങ്ങളുടെ സമയത്തിൽ മാറ്റം

54

മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനൽ മത്സരങ്ങളുടെ സമയത്തിൽ മാറ്റം, 8.30-നാണ് സെമി ഫൈനൽ മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ഗ്രൂപ്പ് മത്സരങ്ങൾ രാത്രി എട്ടിനായി രുന്നു. നോമ്പുതുറന്ന ശേഷം ആരാധകർക്ക് സ്റ്റേഡിയത്തിൽ എത്താനാണ് സമയം മാറ്റിയത്.

ഏപ്രിൽ 28-ന് നടക്കുന്ന ആദ്യ സെമിയിൽ കേരളം കർണാടകയെ നേരിടും. ഏപ്രിൽ 29-ന് നടക്കുന്ന രണ്ടാം സെമിയിൽ മണിപ്പുർ പശ്ചിമ ബംഗാളിനെ നേരിടും. രണ്ട് സെമി ഫൈനലുകളും, ഫൈനലും മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കുന്നത്. പെരുന്നാൾ പ്രമാണിച്ച് ഫൈനൽ മേയ് മൂന്നിലേക്ക് മാറ്റണമെന്ന ആവശ്യമുണ്ടായിരുന്നു. എന്നാൽ, രണ്ടിനുതന്നെ ഫൈനൽ നടത്താ നാണ് തീരുമാനം.

NO COMMENTS