ഇ​ന്ത്യ​യു​ടെ ര​ണ്ടാ​മ​ത്തെ ചാ​ന്ദ്ര​ദൗ​ത്യ​മാ​യ ച​ന്ദ്ര​യാ​ന്‍-​ര​ണ്ടി​ന്‍റെ വി​ക്ഷേ​പ​ണം വീ​ണ്ടും മാ​റ്റി.

187

ബം​ഗ​ളൂ​രു: ച​ന്ദ്ര​യാ​ന്‍-2 മാ​ര്‍​ച്ച്‌ 25നോ ​ഏ​പ്രി​ല്‍ അ​വ​സാ​ന​മോ വി​ക്ഷേ​പി​ക്കു​മെ​ന്ന് ഐ​എ​സ്‌ആ​ര്‍​ഒ ചെ​യ​ര്‍​മാ​ന്‍ കെ. ​ശി​വ​ന്‍ പ​റ​ഞ്ഞു. ച​ന്ദ്ര​യാ​ന്‍-2 2018ല്‍ ​വി​ക്ഷേ​പി​ക്കാ​നാ​യി​രു​ന്നു ഐ​എ​സ്‌ആ​ര്‍​ഒ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്. പി​ന്നീ​ട് വിക്ഷേപണം ജ​നു​വ​രി മൂ​ന്ന് മു​ത​ല്‍ ഫെ​ബ്രു​വ​രി 16 വ​രെ​യു​ള്ള വി​ന്‍​ഡോ​യി​ലേക്ക് മാറ്റിയിരുന്നു.

നേ​ര​ത്തെ ച​ന്ദ്ര​യാ​ന്‍ ഒ​ന്നി​ലൂ​ടെ ആ​ദ്യ​ത്തെ ച​ന്ദ്ര​യാ​ത്ര പേ​ട​ക​ത്തെ വി​ക്ഷേ​പി​ച്ച്‌ ഇ​സ്രോ ച​രി​ത്ര​ത്തി​ലി​ടം പി​ടി​ച്ചി​രു​ന്നു. ച​ന്ദ്ര​യാ​ന്‍ ര​ണ്ടി​ലൂ​ടെ ബ​ഹി​രാ​കാ​ശ രം​ഗ​ത്ത് പു​തി​യ നേ​ട്ട​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കാ​നാ​ണ് ഇ​ന്ത്യ ല​ക്ഷ്യ​മി​ടു​ന്ന​ത്.
ച​ന്ദ്ര​ന്‍റെ ഉ​പ​രി​ത​ല​ത്തി​ലെ ഭൗ​മ​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​ക​ളെ കൃ​ത്യ​മാ​യി പ​ഠി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ച​ന്ദ്ര​യാ​ന്‍ ഒ​ന്ന് വി​ക്ഷേ​പി​ച്ച​ത്. ച​ന്ദ്ര​ന്‍റെ ഉ​പ​രി​ത​ല​ത്തി​ല്‍ ജ​ല​മു​ണ്ടെ​ന്ന ക​ണ്ടെ​ത്ത​ല്‍ ചാ​ന്ദ്ര​യാ​ന്‍ ഒ​ന്നി​ന്‍റേ​താ​യി​രു​ന്നു.

ലോ​ക​ത്തു​ള്ള എ​ല്ലാ ബ​ഹി​രാ​കാ​ശ ശാ​സ്ത്ര​ജ്ഞ​രും ശ്ര​ദ്ധി​ക്കു​ന്ന സ്ഥ​ല​മാ​ണ് ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ ധ്രു​വം. ഇ​വി​ടെ​ത്തെ കാ​ര്യ​ങ്ങ​ള്‍ കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കാ​ന്‍ ശാ​സ്ത്ര​ലോ​ക​ത്തി​ന് ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​വി​ടെ പ്ര​ത്യേ​ക പ​ഠ​ന​ത്തി​ന് സാ​ധി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് ച​ന്ദ്ര​യാ​ന്‍ ര​ണ്ട് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.

NO COMMENTS