ചാമ്പ്യൻസ് ട്രോഫി : ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഇന്ത്യ സെമിയില്‍

246

ഓവൽ : ദക്ഷിണാഫ്രിക്കയെ എട്ടുവിക്കറ്റിനു തോൽപ്പിച്ച് ഇന്ത്യ ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ കടന്നു. ദക്ഷിണാഫ്രിക്ക മുന്നോട്ടുവച്ച 192 റൺസ് പിന്തുടർന്ന ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 38 ഓവറിൽ വിജയം കണ്ടു. അർധ സെഞ്ചുറികളുമായി നായകൻ വിരാട് കോലിയും ശിഖർ ധവാനുമാണ് ടീമിനെ വിജയത്തിലേക്കു നയിച്ചത്. കോലി 76ഉം ധവാൻ 78ഉം റൺസ് എടുത്തു. 12 റൺസ് എടുത്ത രോഹിത് ശർമ, ശിഖർ ധവാൻ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്കു നഷ്ടമായത്. കോലിയും 23 റൺസുമായി യുവരാജും പുറത്താകാതെ നിന്നു. ലങ്കയ്‌ക്കെതിരായ പരാജയത്തിനു പഴി കേട്ട ബൗളിങ് നിര തന്നെയാണ് ഇന്ന് ഇന്ത്യയുടെ അനായാസ വിജയ വിജയത്തിൽ മുഖ്യ പങ്കുവഹിച്ചത്.

NO COMMENTS