സിബിഎസ്‌ഇ സ്കൂളുകള്‍ക്ക് ഇനി ശനിയാഴ്ചയും അവധി

303

തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നു മുതല്‍ അഞ്ചുവരെയുള്ള സിബിഎസ്‌ഇ സ്കൂളുകള്‍ക്ക് ഇനിമുതല്‍ ശനിയാഴ്ചയും അവധി നല്‍കും. സ്കൂളുകളുടെ മേധാവികള്‍ക്ക് നല്‍കിയ കത്തിലാണ് സി.ബി.എസ്.ഇ തിരുവനന്തപുരം റീജണല്‍ ഓഫിസറുടെ നിര്‍ദേശം.
ശനിയാഴ്ചകളില്‍ ക്ലാസ് നടത്തരുതെന്ന് ബാലാവകാശസംരക്ഷണ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. പത്തനംതിട്ട ജില്ലയിലെ ഒരു സ്കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ശനിയാഴ്ചയും ക്ലാസ് നടത്തുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കമ്മീഷന്‍ നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചത്.

NO COMMENTS

LEAVE A REPLY