ആന്ധ്രാപ്രദേശില്‍ സര്‍ക്കാര്‍ഭൂമി പാട്ടത്തിനെടുത്ത് കശുവണ്ടി കൃഷി തുടങ്ങാനൊരുങ്ങി സംസ്ഥകന സര്‍ക്കാര്‍

408

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശില്‍ സര്‍ക്കാര്‍ഭൂമി പാട്ടത്തിനെടുത്ത് കശുവണ്ടി കൃഷി തുടങ്ങാനൊരുങ്ങി സംസ്ഥകന സര്‍ക്കാര്‍. കശുവണ്ടി വികസനം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഈ പദ്ധതിക്ക് തുടക്കമിടുന്നത്. അരലക്ഷം ഹെക്ടര്‍ ഭൂമി 99 വര്‍ഷത്തേക്ക് പാട്ടത്തിനെടുക്കാനാണ് പദ്ധതി. തൊഴില്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അടുത്തിടെ ആന്ധ്ര കൃഷിമന്ത്രി പുല്ലാറാവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പദ്ധതിയുടെ ഔദ്യോഗികാനുമതിതേടി മുഖ്യമന്ത്രി പിണറായി വിജയന്‍ ആന്ധ്ര മുഖ്യമന്ത്രി കെ. ചന്ദ്രബാബു നായിഡുവിന് ഉടന്‍ കത്തയയ്ക്കും.
പദ്ധതിനിര്‍ദേശം ആന്ധ്ര അംഗീകരിച്ചാല്‍ വൈകാതെ കേരളം പദ്ധതിനിവഹിക്കുമെന്നും കേരളസര്‍ക്കാര്‍ ഏജന്‍സിക്കായിരിക്കും നടത്തിപ്പുചുമതലയെന്നും അദ്ദേഹം വ്യക്തമാക്കി.ആന്ധ്ര സര്‍ക്കാരിന് നിലവില്‍ എതിര്‍പ്പൊന്നുമില്ലെന്നും, പ്രദേശത്തെ ആദിവാസികളടക്കമുള്ള പിന്നാക്കവിഭാഗങ്ങള്‍ക്ക് തൊഴിലവസരം നല്‍കാനും ജീവിതം മെച്ചപ്പെടുത്താനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അന്താരാഷ്ട്ര വിപണിയലടക്കം കശുവണ്ടിയുടെ സാധ്യത കണക്കിലെടുത്താണ് കേരളത്തിന് പുറത്തും കൃഷിനടത്താനുള്ള ആലോചന തുടങ്ങിയത്. കേന്ദ്ര കൃഷിസഹമന്ത്രി സുദര്‍ശന്‍ ഭഗത്തുമായി നടത്തിയ കൂടിക്കാഴ്ചയിലും ഇക്കാര്യം ചര്‍ച്ചയായിരുന്നു. അദ്ദേഹം കേന്ദ്രസഹായം വാഗ്ദാനംചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY