കശുവണ്ടി അഴിമതിക്കേസിൽ ആർ. ചന്ദ്രശേഖരൻ ഒന്നാം പ്രതി.

252

തിരുവനന്തപുരം ∙ തോട്ടണ്ടി ഇടപാടിലെ അഴിമതിയിൽ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റും കശുവണ്ടി കോർപറേഷൻ മുൻചെയർമാനുമായ ആർ. ചന്ദ്രശേഖരൻ ഒന്നാം പ്രതി. കശുവണ്ടി വികസന കോർപറേഷൻ എം.ഡി: കെ.കെ. രതീഷാണ് രണ്ടാം പ്രതി. ഒാണത്തിന് കശുവണ്ടി ഇറക്കുമതി ചെയ്തപ്പോൾ അഴിമതി നടന്നുവെന്നാണ് കേസ്. 30 കോടി രൂപയുടെ കശുവണ്ടിയാണ് ഇറക്കുമതി ചെയ്തത്. കേസിൽ വിജിലൻസ് എഫ്ഐആർ സമർപ്പിച്ചു.

നേരത്തെ നടന്ന പ്രഥമിക പരിശോധനയിൽ ഇടപാടിൽ അഴിമതിയുണ്ടെന്ന് വ്യക്തമായിരുന്നു. ഇതേ തുടർന്നാണ് എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചത്. ഇടനിലക്കാരായ കമ്പനിയുടെ ഭാരവാഹികൾ മൂന്നാം പ്രതിയും ഇറക്കുമതി ചെയ്ത കശുവണ്ടി പരിശോധിച്ച ഉദ്യോഗസ്ഥൻ നാലാം പ്രതിയുമാണ്.

കശുവണ്ടി കോർപറേഷൻ അടഞ്ഞു കിടന്ന കാലത്ത് തൊഴിലാളികൾക്ക് ജോലി നടത്താൻ വേണ്ടി ഇറക്കുമതി ചെയ്തത് ഗുണനിലവാരമില്ലാത്ത തോട്ടണ്ടിയാണ് എന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. കോർപറേഷൻ ഫാക്ടറികൾ തുറക്കാൻ കഴിഞ്ഞ ഓഗസ്റ്റിൽ സർക്കാർ നൽകിയ തുക ഉപയോഗിച്ചു തോട്ടണ്ടി വാങ്ങിയതിൽ അഞ്ചുകോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായതായി കാണിച്ചു പൊതുപ്രവർത്തകൻ കടകംപള്ളി മനോജ് നൽകിയ പരാതിയെ തുടർന്നാണു വിജിലൻസ് ത്വരിത പരിശോധന നടത്തിയത്.

NO COMMENTS

LEAVE A REPLY