ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് ക്യാഷ് അവാർഡ്

146

കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങളുടെ മക്കളിൽ സി.ബി.എസ.്ഇ/ഐ.സി.എസ്.ഇ/സ്റ്റേറ്റ് സിലബസുകളിലെ 10, പ്ലസ് ടൂ പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് ക്യാഷ് അവാർഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്റ്റേറ്റ് സിലബസിൽ എല്ലാ വിഷയങ്ങൾക്കും എ+, സി.ബി.എസ്.ഇയിൽ എല്ലാ വിഷയങ്ങൾക്കും എ1, ഐ.സി.എസ്.ഇയിൽ എല്ലാ വിഷയങ്ങൾക്കും 90 ശതമാനമോ, അതിലധികമോ നേടിയവർക്ക് അപേക്ഷിക്കാം.

അപേക്ഷയോടൊപ്പം അംഗത്തിന്റെ ക്ഷേമനിധി ഐ.ഡി കാർഡിന്റെ കോപ്പി, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി, കുട്ടിയുടെ മാർക്ക്‌ലിസ്റ്റുകളുടേയും ഗ്രേഡ് ഷീറ്റുകളുടെയും ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവയും ഹാജരാക്കണം. അപേക്ഷകൾ ജൂൺ 30നകം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ ലഭിക്കണം.

NO COMMENTS